ADVERTISEMENT

ചേന്ദമംഗലം ∙ പുറമ്പോക്ക് തോടു കയ്യേറി നടത്തിയ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ ഭൂരേഖ തഹസിൽദാർ നിർദേശം നൽകി മൂന്നര വർഷമായിട്ടും പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. 6–ാം വാർഡ് മനക്കോടം പട്ടത്തുപടി റോഡിൽ താമസിക്കുന്ന സ്വകാര്യ വ്യക്തി പുറമ്പോക്ക് തോട് കയ്യേറി കരിങ്കൽഭിത്തി കെട്ടിയെന്നു ചൂണ്ടിക്കാട്ടി നാട്ടുകാരായ 26 പേർ ഒപ്പിട്ട പരാതി വില്ലേജ് ഓഫിസർക്കും ഭൂരേഖ തഹസിൽദാർക്കും നൽകിയിരുന്നു. 2019ലാണു കയ്യേറ്റം നടന്നതെന്നു പറയുന്നു.

സ്വകാര്യവ്യക്തി ഇയാളുടെ വസ്തുവിന്റെ തെക്കേ അതിരിലെ പുറമ്പോക്ക് തോട് ഒരു മീറ്ററോളം കയ്യേറി കരിങ്കൽഭിത്തി കെട്ടിയിട്ടുണ്ടെന്നു വില്ലേജ് ഓഫിസർ ഭൂരേഖ തഹസിൽദാർക്കു റിപ്പോർട്ട് നൽകുകയും ചെയ്തു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്നും വിവരം കലക്ടറെ അറിയിക്കണമെന്നും ചൂണ്ടിക്കാട്ടി ഭൂരേഖ തഹസിൽദാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയത് 2020 ജൂലൈ 7നാണ്. 

ഉത്തരവിറങ്ങി മൂന്നര വർഷമായിട്ടും കയ്യേറ്റം നടത്തിയ സ്വകാര്യ വ്യക്തിക്ക് ഒരു നോട്ടിസ് നൽകാൻ പോലും പഞ്ചായത്ത് തയാറായിട്ടില്ല. കരിങ്കൽഭിത്തി നിർമാണത്തിനായി സ്വകാര്യവ്യക്തി പഞ്ചായത്തിൽ അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് പഞ്ചായത്ത് തന്നെ വിവരാവകാശ മറുപടിയും നൽകിയിട്ടുണ്ട്. കയ്യേറ്റം കാരണം മഴക്കാലത്തു തോട് കവിഞ്ഞൊഴുകി വീടുകളിൽ വെള്ളമെത്തുകയാണെന്നു പരാതിക്കാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com