ADVERTISEMENT

ലോകധർമിയിൽ ഇന്ന് കഥക് നൃത്തസന്ധ്യ: കൊച്ചി∙ ജർമൻ സ്വദേശി ആൻ ഡീട്രിച്ചിന്റെ കഥക് നൃത്തസന്ധ്യ ഇന്ന് വൈപ്പിൻ നായരമ്പലത്തെ ലോകധർമി നാടകവീട്ടിൽ നടക്കും. വൈകിട്ട് 7നുള്ള പരിപാടിയിലേക്കു പ്രവേശനം സൗജന്യം. 94474 14200.

മികച്ച ഗ്രന്ഥത്തിന് പുരസ്കാരം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രഫ. സ്കറിയ സക്കറിയയുടെ സ്മരണാർഥം സാംസ്കാരിക പഠനമേഖലയിലെ മികച്ച ഗ്രന്ഥത്തിന് സർവകലാശാല പുരസ്കാരം (10,000 രൂപ) നൽകും. 40 വയസ്സിനു താഴെയുള്ളവരുടെ രചനകളാണ് പരിഗണിക്കുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ ഒരു കോപ്പിയാണ് പുരസ്കാരത്തിന് അയക്കേണ്ടത്. അവസാന തീയതി: 29.  വിലാസം: റജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി-683 574.

സൗജന്യ പരിശീലനം
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ‍ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോ എൽഡി ക്ലാർക്ക്/ലാസ്റ്റ് ഗ്രേഡ് പിഎസ്‌സി മത്സര പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം 15ന് ആരംഭിക്കും. 96058 37929.

ക്വട്ടേഷൻ ക്ഷണിച്ചു
പെരുമ്പാവൂർ ∙ ആശ്രമം ഹയർസെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി 29. 0484 2522368.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com