‘ഗവർണേഴ്സ് എക്സലൻസ് അവാർഡ്’ ഡോ. ലീലാവതിക്ക് സമർപ്പിച്ചു
Mail This Article
×
കളമശേരി ∙ മിഷൻ കലാക്രാന്തിയുടെ ഭാഗമായുള്ള ബംഗാൾ ഗവർണറുടെ ‘ഗവർണേഴ്സ് എക്സലൻസ് അവാർഡ്’ (അര ലക്ഷം രൂപ) ഗവർണർ സി.വി.ആനന്ദബോസ് ഡോ.എം.ലീലാവതിക്കു സമർപ്പിച്ചു. താൻ രചിച്ച പുസ്തകങ്ങളും ഡോ.ലീലാവതിക്കു ബംഗാൾ ഗവർണർ കൈമാറി.
ഏറ്റവും പുതിയ രചനയായ ‘ ഭഗവത്ഗീത വ്യാഖ്യാനം’ സി.വി.ആനന്ദബോസിനു ഡോ. ലീലാവതി നൽകി. ആനന്ദ ബോസിന്റെ മകൻ വാസുദേവ്, എഡിസി മേജർ നിഖിൽ കുമാർ, ഡോ.ലീലാവതിയുടെ മകൻ വിനയകുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാൽ, കളമശേരി നഗരസഭാ കൗൺസിലർ പ്രമോദ് തൃക്കാക്കര, അജിത് വെണ്ണിയൂർ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.