ADVERTISEMENT

അധ്യാപക ഒഴിവ്
അരൂക്കുറ്റി ∙ നദ്‌വത്തുൽ ഇസ്‌ലാം ഇംഗ്ലിഷ് സ്കൂളിൽ കണക്ക്, ഇംഗ്ലിഷ്, മലയാളം, സോഷ്യൽ സയൻസ്, സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഹിന്ദി, ലൈബ്രേറിയൻ ഒഴിവുകൾ.  കൂടിക്കാഴ്ച 19ന് 11ന്: 99954 64865.

സംഗീതോത്സവം 11ന്
പറവൂർ ∙ സ്വരത്രയ സ്കൂൾ ഓഫ് മ്യൂസിക് 11ന് ദക്ഷിണ മൂകാംബിക സരസ്വതി മണ്ഡപത്തിൽ അഖിലകേരള സംഗീതോത്സവം നടത്തും. രാവിലെ 7.30നു സംഗീതക്കച്ചേരി, 9നു രാംനാഥ് ഉണ്ണിക്കൃഷ്ണനെ ആദരിക്കൽ, തുടർന്നു സംഗീതോത്സവം, 4.30നു സംഗീതക്കച്ചേരി, 6നു പഞ്ചരത്നകീർത്തനാലാപനം.

തൊഴിൽമേള 13ന്
പറവൂർ ∙ മോഡൽ കരിയർ സെന്റർ നടത്തുന്ന ‘പ്രയാൺ – 2024’ തൊഴിൽമേള 13ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുമെന്നു ടൗൺ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 0484 – 2440066.

പറവൂർ ചന്ത 14ന്
പറവൂർ ∙ 13ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരമായതിനാൽ അന്നത്തെ പറവൂർ ചന്ത 14ന് ആയിരിക്കുമെന്നു മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ഡി.റീജൻ അറിയിച്ചു.

സൗജന്യ നേത്ര പരിശോധന 
കോലഞ്ചേരി ∙ എംഒഎസ്‌സി മെഡിക്കൽ കോളജ് നേത്ര ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 11ന് രാവിലെ 9മുതൽ 12വരെ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. റേഷൻ കാർഡിന്റെ പകർപ്പുമായി പരിശോധനയ്ക്ക് എത്തണം. 0484 2885254.

വൈദ്യുതി മുടക്കം
പോഞ്ഞാശേരി, വെങ്ങോല, വാരിക്കാട്, വിമല എന്നീ 11 കെ വി ഫീഡറുകളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒന്നു വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com