ADVERTISEMENT

ഫിസാറ്റ് ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് 28 മുതൽ: അങ്കമാലി∙ ഫിസാറ്റ് ബിസിനസ് സ്കൂൾ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന ‘ഫോറം’ ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് 28, 29 മാർച്ച് 1, 2 തീയതികളിലായി നടക്കുന്നു. മൂന്നര ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിവിധ കോളജുകളിൽ നിന്നായി പങ്കെടുക്കുന്നവർക്കു ലഭിക്കുക. ബെസ്റ്റ് മാനേജർ, ബിസിനസ് ക്വിസ്, എച്ച്ആർ– ഫിനാൻസ്– മാർക്കറ്റിങ് ഗെയിമുകൾ മാനേജ്മെന്റ് വിഭാഗത്തിലും, ട്രഷർ ഹണ്ട്, സ്പോട്ട് –ഗ്രൂപ്പ് ഡാൻസ്, കോർപറേറ്റ് വോക്, എഐ ഇമേജ്, വോയ്സ് ഓഫ് ഫോറം, 3 എസ് ഫുട്ബോൾ, മൊബൈൽ സോക്കർ, ഡിബേറ്റ് എന്നിവ മാനേജുമെന്റിതര വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. റജിസ്ട്രേഷന് www.fisatforum.com 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് 
കളമശേരി ∙ കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. 15നകം അപേക്ഷിക്കണം.ണംsanthinipv@cusat.ac.in.

പോളി വർഗീസിന്റെ മോഹനവീണക്കച്ചേരി 16ന്
പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനായി മോഹനവീണയിൽ പ്രാവീണ്യം നേടിയ പോളി വർഗീസിന്റെ മോഹനവീണക്കച്ചേരി 16നു ഫോർഷോർ റോഡ് കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. വൈകിട്ട് 6.30നാണു പരിപാടി. ഫൈൻ ആർട്സ് സൊസൈറ്റിയാണു സംഘാടകർ. മൃദംഗം ഇലക്ട്രിക് ഗിറ്റാർ ഹിന്ദുസ്ഥാനി സംഗീതം വിവിധ ഭാഷകൾ എന്നിവയിൽ ജ്ഞാനവുമുള്ള പോളി വർഗീസ് നാടക–സിനിമാ ഗാനങ്ങൾക്കും സംഗീതം നിർവഹിച്ചിട്ടുണ്ട്. ഫൈൻ ആർട്സ് സൊസൈറ്റി– 9496366730 

‘തരംഗ് താൾമേൾ’ ഇന്നു തിരുവാണിയൂരിൽ
ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ എണ്ണൂറ്റി അൻപതോളം കുട്ടികൾ 5 ഭാഷയിൽ ഇരുപതിലതികം ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമായി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ.  സംഗീത സംവിധായകൻ ഷാൻ റഹ്മാനും ടീമും ഗാനാലാപനത്തിൽ പങ്കുചേരും. ഇന്നു വൈകിട്ട് 5നു പുരയ്ക്കൽ ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണു 'തരംഗ് താൾമേൾ' എന്ന വ്യത്യസ്‌ത സംഗീത വിരുന്ന്. 

ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ  17നും 18നും
ഇൻഡി മ്യൂസിക്ക് ഫെസ്റ്റിവലായ ശീമാട്ടി യങ് ഫ്രീ ഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ  17,18 തീയതികളിൽ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കും. ഇന്ത്യയിലെ മികച്ച ഇരുപതോളം ആർട്ടിസ്റ്റുകൾ  ഭാഗമാകും. ടാബ്സി, യോഗി ബി, ഹനുമാൻ കൈൻഡ്റ്റ് തുടങ്ങിയ  പ്രഗത്ഭ കലാകാരൻമാരും പരിക്രമ, വെൻ ചായ് മെറ്റ് ടോസ്റ്റ്, ഫങ്ചെശ്വൻ, ദ് രഘു, ദീക്ഷിത് പ്രോജക്ട് എന്നീ ബാൻഡുകളും  അണിനിരക്കും.  പേ ടിഎം ഇൻസൈഡർ മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

രാജ്യാന്തര വനിതാ ചലച്ചിത്രമേള 13വരെ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്കു സവിത, സംഗീത തിയറ്ററുകളിൽ തുടക്കം. 13നു സമാപിക്കുന്ന മേളയിൽ  31 സിനിമകൾ പ്രദർശിപ്പിക്കും. ഓണ്‍ലൈന്‍ ഡെലിഗേറ്റ് റജിസ്‌ട്രേഷന്. https://registration.iffk.in/  

കെ.പി. സോമന്റെ കലാപ്രദർശനം
എറണാകുളം ദർബാർ ഹാൾ ആർട് ഗാലറിയിൽ കെ.പി.സോമന്റെ ചിത്ര–ശിൽപ കലാ പ്രദർശനം തുടരുന്നു.  29നാണു സമാപനം. പ്രദർശന സമയം രാവിലെ 11 മുതൽ 7വരെ. മുതിർന്ന കലാകാരന്മാരെ ആദരിക്കാൻ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശന പരമ്പരയിൽ ആദ്യത്തേതാണിത്. 

ഗുരുദേവ ദർശനങ്ങൾ പ്രഭാഷണം 13ന്
കൊച്ചി കോർപറേഷൻ സംഘടിപ്പിക്കുന്ന ‘ഗുരുദേവ ദർശനങ്ങൾ’ പ്രഭാഷണ പരമ്പരയിൽ ‘അനുകമ്പാദശകം–കാലഘട്ടത്തിന്റെ കൃതി’ എന്ന വിഷയത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പ്രഭാഷണം 13നു വൈകിട്ട് 5ന് എറണാകുളം ടൗൺഹാളിൽ. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും.

ആശാൻ സ്മൃതിയും പുസ്തക പ്രകാശനവും ഇന്ന്
സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാൻ സ്മൃതിയും പുസ്തകപ്രകാശനവും ഇന്നു വൈകിട്ട് 5ന് ആലുവ ഗാന്ധി സ്ക്വയറിനു സമീപം മഹനാമി അങ്കണത്തിൽ നടക്കും. പുസ്തക പ്രകാശനം സംവിധായകൻ സിബി മലയിൽ നിർവഹിക്കും. 

സുമി അരുണിന്റെ മോഹിനിയാട്ടം ഇന്ന്
നർത്തകി ഡോ. മിനി പ്രമോദ് മേനോന്റെ ശിഷ്യയായ സുമി അരുണിന്റെ മോഹിനിയാട്ടം ഇന്നു വൈകിട്ട് 6.15 മുതൽ ഫോർഷോർ റോഡിൽ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും.

നെഹ്റു യുവ കേന്ദ്ര പ്രസംഗ മത്സരം 16ന്
നാഷനൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര പ്രസംഗ മത്സരം നടത്തും. 16ന് ഓൺലൈനായാണു മത്സരം. 18നും 25നും ഇടയിൽ പ്രായമുള്ളവർക്കു മത്സരിക്കാം. ജില്ലാതല വിജയികൾക്കു സംസ്ഥാന തലത്തിലും സംസ്ഥാന തല വിജയികൾക്കു ഡൽഹിയിൽ നടക്കുന്ന ദേശീയ തല മത്സരത്തിലും പങ്കെടുക്കാം. റജിസ്ട്രേഷനും വിശദാംശങ്ങൾക്കും 8714508255.

ജി സ്മാരകത്തിൽ വനിതാ ചിത്രപ്രദർശനം
മറൈൻ ഡ്രൈവിലെ മഹാകവി ജി. ശങ്കരക്കുറുപ്പ് സ്മാരകത്തിൽ ഉദ്ഘാടന ദിനമായ 4ന് ആരംഭിച്ച 30 വനിതകളുടെ ചിത്രപ്രദർശനം– ഓർമയുടെ ഓളങ്ങളിൽ– തുടരുന്നു. 14നാണു സമാപനം. ക്യുറേറ്റർ: ബിന്ദി രാജഗോപാൽ.

സംവിധായകൻ അമ്പിളിയുടെ ചിത്രപ്രദർശനം 15വരെ
ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിനു സമീപം ഡേവിഡ് ഹാളിൽ ചലച്ചിത്രസംവിധായകൻ അമ്പിളിയുടെ ചിത്രപ്രദർശനം തുടരുന്നു. 15നാണു സമാപനം. ഒഎംസി എന്റർടെയിൻമെന്റ്സാണു സംഘാടകർ.  ഇന്നു വൈകിട്ട് 5ന് ഒഎംസി രാജ്യാന്തര ഹ്രസ്വചിത്രമേള പുരസ്കാര സമർപ്പണവും 14നു വൈകിട്ടു പ്രണയ ഗാനസന്ധ്യയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com