ADVERTISEMENT

കൊച്ചി∙ സംഗീതാസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവം ഒരുക്കി റേഡിയോ മാംഗോ മിക്സ്ടേപ്പ് ഗാനസന്ധ്യ. അൺപ്ലഗ്ഡ് ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ഫോർട്ട്കൊച്ചി ഡേവിഡ് ഹാളിൽ നടന്ന പരിപാടിയിൽ ചുരുക്കം കാണികളെ മാത്രം ഉൾപ്പെടുത്തി, പാട്ടുകാരെയും പാട്ടുകളെയും ഹൃദയത്തോടു ചേർക്കുന്ന വ്യത്യസ്ത പരീക്ഷണമായിരുന്നു. 

ചലച്ചിത്ര പിന്നണി ഗായകരായ മിഥുൻ സുരേഷ്, മുഹമ്മദ് മഖ്‌ബൂൽ മൻസൂർ, സംഗീത സംവിധായകനായ വിമൽ നാസർ തുടങ്ങിയവർ ചേർന്നാണു കൺസർട്ട് അവതരിപ്പിച്ചത്. ലെക്സസ്, പന്തൽ കഫേ ആൻഡ് ഡെലി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.  റേഡിയോ മാംഗോ സിഇഒ മനോജ് മാത്തൻ, ലെക്സസ് കേരള ഡപ്യൂട്ടി സിഇഒ സാജൻ ഏബ്രഹാം, നിപ്പോൺ ടൊയോട്ട സീനിയർ വിപി എൽദോ ബെഞ്ചമിൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com