തിരക്കേറി ‘വനിത ഉത്സവ്’
Mail This Article
കൊച്ചി∙ ജനപ്രിയ ഷോപ്പിങ് ഉത്സവമായ ‘വനിത ഉത്സവ്’ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ ജനത്തിരക്കേറുന്നു. സംഗീതവും ഷോപ്പിങ്ങും ഒന്നിച്ച് ആസ്വദിക്കാൻ യോജിച്ച വിധമാണു മറൈൻ ഡ്രൈവിൽ വനിത ഉത്സവ് ഒരുക്കിയിട്ടുള്ളത്. 26 വരെയാണു മേള. കേരള ബ്ലാസ്റ്റേഴ്സിന്റെ എഫ്എംസിജി ബ്രാൻഡായ ക്രേവിൻ സ്റ്റാൾ ഉദ്ഘാടനം ചെയ്യാനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് ഇന്നലെ വനിത ഉത്സവ് പവിലിയൻ സന്ദർശിച്ചു.
മേളയുടെ ഇലക്ട്രോണിക് പാർട്നറായ അജ്മൽ ബിസ്മി സ്റ്റാളിൽ വിവിധ ബ്രാൻഡുകളുടെ എസികൾക്കു വൻ വിലക്കുറവുണ്ട്. 1250 രൂപ മുതൽ സീലിങ് ഫാൻ, 1990 രൂപ മുതൽ പെഡസ്ട്രൽ ഫാൻ, 4990 രൂപ മുതൽ കൂളറുകൾ, 1990 രൂപ മുതൽ മിക്‌സികളും വിവിധ ഉൽപന്നങ്ങളും ഓഫറിന്റെ ഭാഗമായി ലഭിക്കും.
ഫർണിച്ചർ, ഫിറ്റ്നസ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയ മേളയിൽ ഭക്ഷണം രുചിയോടെ വിളമ്പി കഫേ കുടുംബശ്രീയുടെ സാന്നിധ്യവുമുണ്ട്. വനിത ഉത്സവ് വേദിയിൽ ഇന്നു വൈകിട്ട് ‘അഥർവ’ ബാൻഡിന്റെ ഫ്യൂഷൻ മ്യൂസിക്. പ്രവേശനം പാസ് മുഖേന. ഇന്നു പ്രവേശനം 11 മുതൽ 9 വരെ.
മനോരമ– അജ്മൽ ബിസ്മി സമ്മാന പദ്ധതി
വനിത ഉത്സവിലെ മനോരമ സ്റ്റാളിൽ അജ്മൽ ബിസ്മിയുടെ സഹകരണത്തോടെ സമ്മാന പദ്ധതിയും. നാളെ മുതൽ സ്റ്റാളിൽ നിന്നു ലഭിക്കുന്ന സമ്മാനക്കൂപ്പൺ പൂരിപ്പിച്ചു നൽകുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്കു വനിതയുടെ 6 മാസത്തെ സബ്സ്ക്രിപ്ഷൻ നേടാം. മനോരമയുടെ മറ്റു പ്രസിദ്ധീകരണങ്ങളുടെ സബ്സ്ക്രിപ്ഷൻ എടുക്കാനും സ്റ്റാളിൽ അവസരമുണ്ടാകും.