ADVERTISEMENT

കാലടി∙ ജർമൻകാരി അലീന ലിയോവിയുടെ ഭരതനാട്യം കാണികൾക്ക് വിസ്മയമായി. കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് അലീനയുടെ ഭരതനാട്യം അരങ്ങേറിയത്. ‘മാധവ മാമക ദേവ...’എന്ന കീർത്തനത്തിന് അലീന നൃത്തച്ചുവടുകൾ വച്ചു. കൂടാതെ ശൃംഗേരി ശ്രീശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥയുടെ ‘ഗരുഡ ഗമന...’എന്നു തുടങ്ങുന്ന വിഷ്ണു ശ്ലോകത്തെ ആസ്പദമാക്കി അവതരിപ്പിച്ച സംഘ നൃത്തത്തിലും അലീനയുണ്ടായിരുന്നു. അടവുകളും ചുവടുകളും പിഴയ്ക്കാതെയായിരുന്നു അലീനയുടെ നടനം.അങ്കമാലി സാദിർ അക്കാദമി ഫോർ നാട്യ ആൻഡ് രാഗയുടെ നേതൃത്വത്തിലാണ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നൃത്താർച്ചന നടത്തിയത്. തികഞ്ഞ കൃഷ്ണ ഭക്തയാണ് അലീന. 

ഇഫ്കോൻ ആശ്രമത്തിലെ അംഗമാണ്. നൃത്തം പഠിക്കാൻ ഇപ്പോൾ കൊരട്ടിയിലെ ആശ്രമത്തിലാണ് താമസിക്കുന്നത്. അവിടെ നിന്നു ദിവസവും ഓട്ടോയിൽ എത്തും.ഗൂഗിളിൽ നിന്നാണ് സാദിർ അക്കാദമിയിയെ കുറിച്ച് അലീന അറിയുന്നത്. തുടർന്ന് കേരളത്തിലെത്തി സാദിറിൽ 6 മാസം പരിശീലനം നടത്തി. തിരികെ പോയതിനു ശേഷം ഓൺലൈനിൽ പഠനം തുടരുകയായിരുന്നു. ഒന്നരമാസം മുൻപ് വീണ്ടും എത്തി. വളരെ ചിട്ടയോടെയും ശ്രദ്ധയോടെയുമാണ് അലീന ലിയോവി നൃത്തപഠനം നടത്തുന്നതെന്ന് സാദിർ അക്കാദമി ആർട്ടിസ്റ്റിക് ഡയറക്ടർ അമ്മു ഔസേപ്പച്ചൻ പറഞ്ഞു. 6 മാസം കൂടുമ്പോൾ കേരളത്തിലെത്തി നൃത്ത പഠനം തുടരണമെന്നാണ് അലീനയുടെ ആഗ്രഹമെന്ന് അമ്മു ഔസേപ്പച്ചൻ പറഞ്ഞു.2013ൽ ആണ് സാദിർ അക്കാദമി ഫോർ നാട്യ ആൻഡ് രാഗ സ്ഥാപിച്ചത്. കാലടിയിലും ആലുവയിലും ശാഖകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com