ട്രാൻസ്ഫോമറിനു സമീപം ഷെഡ് കെട്ടി താമസം; ഏതു സമയത്തും അപകടം സംഭവിക്കാം
Mail This Article
×
കുറുപ്പംപടി ∙ അതിപ്രസരണ ശേഷിയുള്ള 11 കെവി ട്രാൻസ്ഫോമറിനു സമീപം ഷെഡ് കെട്ടി അപകടകരമായ താമസം. കുറുപ്പംപടി ബസ് സ്റ്റാൻഡിനും പൊലീസ് സ്്റ്റേഷനും സമീപം ട്രാൻസ്ഫോമർ തൂണുകളിലേക്കു ചായ്ച്ചു കെട്ടിയാണ് ഒരാൾ താമസിക്കുന്നത്.ഏതു സമയത്തും അപകടം സംഭവിക്കാം. പൊട്ടിത്തെറിയോ വൈദ്യുതി പ്രവാഹമോ ഉണ്ടായാൽ അപകടം ഉണ്ടാകും. പൊലീസ് സ്റ്റേഷനു എതിർവശത്താണ് സംഭവം. ബസ് സ്റ്റാൻഡിലെ പഴയ ബസ് സ്റ്റൊപ്പിനു മുന്നിലാണ് കുടിൽകെട്ടിയുള്ള താമസം. ചരക്കുവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഇവിടെയാണു പാർക്ക് ചെയ്യുന്നത്. ഇദ്ദേഹത്തെ മാറ്റിത്താമസിപ്പിക്കാനോ പുനരധിവസിപ്പിക്കാനോ നടപടി വേണമെന്നാണ് ആവശ്യം. പഞ്ചായത്തും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.