ADVERTISEMENT

കളമശേരി ∙ സീപോർട്ട് –എയർപോർട്ട് റോഡിനു സമീപം എച്ച്എംടി കാടിനു സാമൂഹിക വിരുദ്ധർ തീയിട്ടതു നാട്ടുകാരെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കാടിനുള്ളിൽ വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യവും മറ്റു മാലിന്യങ്ങളും കത്തിയുണ്ടായ വിഷപ്പുക ഫ്ലാറ്റുകളിലടക്കം താമസിക്കുന്നവർക്കു ശ്വസന തടസ്സം ഉണ്ടാക്കി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും തീപിടിത്തം ഭീഷണി ഉയർത്തി. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. ഉച്ചക്ക് 2 മണിക്കായിരുന്നു സംഭവം. ഈ കാടിനുള്ളിൽ അവിടവിടെ വൻതോതിൽ മാലിന്യം കൊണ്ടുവന്നു തള്ളിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com