ADVERTISEMENT

കാലടി∙ സഹപാഠി തന്നെ ഉദ്ഘാടകയും മുഖ്യാഥിതി ആയും എത്തിയത് വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ചയായി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനമാണ് വേറിട്ട കാഴ്ചയായത്. കോളജിലെ വിദ്യാർഥിനി അപർണ പ്രസാദ് ആണ് മീറ്റ് ഉദ്ഘാടനം ചെയ്തതും മുഖ്യാഥിതിയായതും. മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചതും അപർണയായിരുന്നു. 

ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത കേഡറ്റുമാരിൽ ഒരാളാണ് അപർണ. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തില്‍ മൂന്നാം വർഷ വിദ്യാർഥിനിയായ അപർണ, കോളജിലെ എൻഎസ്എസ് വൊളന്റിയർ കൂടിയാണ്. കോളജിലെ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച അസുലഭ അവസരമാണെന്ന് അപർണ പറഞ്ഞു.

യോഗത്തിൽ പ്രിൻസിപ്പൽ ഡോ. എം.എസ്.മുരളി അധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ എൻ.ശ്രീനാഥ്, കോളജ് യൂണിയൻ ചെയർമാൻ എം.അഭിജിത്ത്, സ്പോർട്സ് സെക്രട്ടറി അഭിനവ് രാജ്, വൈസ് ചെയർപേഴ്സൻ അഞ്ജു എം.കമത്ത് എന്നിവർ സംസാരിച്ചു. അപർണയ്ക്ക് കോളജിന്റെ ഉപഹാരം പ്രിൻസിപ്പൽ സമ്മാനിച്ചു. ഇനി മുതൽ കോളജിൽ നടക്കുന്ന പരിപാടികൾ കോളജിലെ വിദ്യാർഥികളെ കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിപ്പിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com