ADVERTISEMENT

കൊച്ചി∙ വീക്ഷണം വാർഷികാഘോഷവും പുരസ്‌കാര വിതരണവും ഫെബ്രുവരി 19ന് നടക്കും. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് അന്നു വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്ക് വീക്ഷണം പുരസ്കാരങ്ങൾ സമർപ്പിക്കും. 

കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരത്തിന് സിസ്റ്റർ ലിസി ചക്കാലയ്ക്കൽ അർഹയായി. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി.പി.ശ്രീധരൻ സ്മാരക പുരസ്കാരത്തിന് ഡോ. എം.ലീലാവതി അർഹയായി. പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം മാധ്യമ പുരസ്‌കാരത്തിന് ആർ. രാജഗോപാലും (ടെലിഗ്രാഫ് എഡിറ്റർ ഇൻലാർജ്) അർഹനായി.

മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകും. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കർണാടക ഊർജവകുപ്പ് മന്ത്രി കെ.ജെ.ജോർജ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com