ADVERTISEMENT

വൈറ്റില ∙ മേൽപാലത്തിന്റെ ൈകവരിയിലേക്ക് മിനി ലോറി ഇടിച്ചു കയറി ഡ്രൈവർ ആലപ്പുഴ വണ്ടാനം വൃക്ഷവിലാസത്തിൽ ജമാലുദ്ദീനു (42) പരുക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴോടെ ആയിരുന്നു അപകടം. ആലുവ പോഞ്ഞാശ്ശേരിയിൽ നിന്നു കട്ട കയറ്റി ആലപ്പുഴ വണ്ടാനത്തേക്ക് പോകുന്നതിനിടെയാണു നിയന്ത്രണം വിട്ടത്. 

wytila-f-flyover-lorry-accident-1

ദിശാ ബോർഡിന്റെ തൂണും വഴിവിളക്കു കാലും തകർത്ത് കൈവരിയിൽ ഇടിച്ചാണു ലോറി നിന്നത്. മുൻഭാഗം പൂർണമായി തകർന്നു. ടയറുകൾ ഊരിത്തെറിച്ചു. ഡീസൽ ടാങ്കും തകർന്നു. ഗതാഗത കുരുക്കും ഉണ്ടായി. പൊലീസെത്തി വാഹനം നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com