കാട്ടു പന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്
Mail This Article
×
പെരുമ്പാവൂർ ∙ കാട്ടു പന്നിയിടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. കൊച്ചുപുരയ്ക്കൽ കടവ് ഈശ്വരൻകുടി വീട്ടിൽ ജോർജ് മത്തായി (സലി- 52)യ്ക്കാണ് പരുക്കേറ്റത്. പാണിയേലി- കുറുപ്പംപടി റോഡിൽ ഇന്നലെ പുലർച്ചെ 5.30നാണ് സംഭവം. കുത്തുങ്കൽ പളളിക്കു സമീപം റോഡിന് കുറുകെ ഓടിയ പന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ജോർജിന്റെ കൈകാലുകൾ പൊട്ടി. ബൈക്കിനും കേടുപാടുണ്ട്. കുറുപ്പംപടിയിൽ ആശുപത്രിപ്പടിയിൽ മാംസ വ്യാപാരിയായ ജോർജ് കടയിലേക്കു പോകുമ്പോഴാണ് അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.