ADVERTISEMENT

അങ്കമാലി ∙ രണ്ടു നേതാക്കളുടെ ചിത്രം വച്ചാണു കോൺഗ്രസ് ജാഥ നടത്തുന്നതെന്നും ജാഥയ്ക്ക് ഒരു നേതാവിനെ പ്രഖ്യാപിക്കാൻ പോലും കഴിയാത്ത ദയനീയ അവസ്ഥയിലാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. എൻഡിഎ സംസ്ഥാന ചെയർമാനും ബിജെപി അധ്യക്ഷനുമായ കെ. സുരേന്ദ്രൻ നയിച്ച ചാലക്കുടി ലോക്സഭ മണ്ഡലം കേരള പദയാത്രയുടെ ഉദ്ഘാടനം അങ്കമാലിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യഥാർഥ പ്രതിപക്ഷ നേതാവ് കെ. സുരേന്ദ്രനാണ്.– അബ്ദുല്ലക്കുട്ടി പറഞ്ഞു. കേരളം പട്ടിണി കൂടാതെ മുന്നോട്ടു പോകുന്നത് മോദിയുടെ ഭരണം കൊണ്ടാണെന്നു കെ. സുരേന്ദ്രൻ പറഞ്ഞു. ജാഥ അത്താണിയിൽ സമാപിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധുമോൾ, ദേശീയ സമിതി അംഗം പി.എം. വേലായുധൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെഎ. ഉണ്ണിക്കൃഷ്ണൻ, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, സെക്രട്ടറി വി.കെ. ഭസിത് കുമാർ, കെ.എ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, സംസ്ഥാന കൗൺസിൽ അംഗം പി.എച്ച്. രാമചന്ദ്രൻ, എസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ബി.ടി. രമ, അഗസ്റ്റിൻ കോലഞ്ചേരി, ശിവസേന സംസ്ഥാന മീഡിയ കൺവീനർ സുധീർ ഗോപി, കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ഐ. അലി, സേതുരാജ് ദേശം, ദിനിൽ ദിനേശ്, എസ്ജെഡി ജില്ലാ പ്രസിഡന്റ് ജോഷി, എൻഡിഎ അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ബിജു പുരുഷോത്തമൻ, എൻ. മനോജ്, എം.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. 

രാവിലെ ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്ന് അംഗത്വം സ്വീകരിച്ച ജില്ലാ പഞ്ചായത്ത് മുൻ അംഗം ഫ്രാൻസിസ് ജെ. പൈനാടത്ത്, നടൻ ഡേവിഡ് ജോൺ, ഡോ. യു. രാജകുമാരി, ഗ്രേഷ്മ എന്നിവരെ ആദരിച്ചു. വിമോചനസമരത്തോടനുബന്ധിച്ചുള്ള വെടിവയ്പിൽ മരിച്ചവരുടെ കല്ലറയിൽ കെ. സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. ബസിലിക്ക റെക്ടർ ഫാ.ഡോ. ജിമ്മി പൂച്ചക്കാട്ടിനെ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com