ADVERTISEMENT

കാക്കനാട്∙ കലക്ടറേറ്റിനു സമീപം ബസ് ടെർമിനലും വാണിജ്യ സമുച്ചയവും നിർമിക്കാൻ ഇത്തവണയും ബജറ്റിൽ 10 കോടി രൂപ നീക്കിവച്ച തൃക്കാക്കര നഗരസഭ ഇതിനുള്ള സ്ഥലം ലഭ്യമാക്കാൻ സർക്കാരിന്റെ സഹകരണം തേടുന്നു.ഒന്നര പതിറ്റാണ്ടു മുൻപ് ആവിഷ്കരിച്ചതാണ് പദ്ധതി. തൃക്കാക്കര പഞ്ചായത്തായിരുന്ന കാലം മുതൽ എല്ലാ ബജറ്റിലും പദ്ധതിക്കു പണം അനുവദിക്കാറുണ്ട്. നടപ്പാകുന്നില്ലെന്നു മാത്രം. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച നഗരസഭ ബജറ്റിലാണ് ഇതിനായി 10 കോടി ഉൾപ്പെടുത്തിയത്.

കലക്ടറേറ്റിനു തൊട്ടടുത്തു തൃക്കാക്കര നഗരസഭ ഓഫിസിനും ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള ആറര ഏക്കർ പുറമ്പോക്കിൽ കണ്ണു വച്ചാണ് നഗരസഭ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് പദ്ധതി ആവിഷ്കരിച്ചത്. ഏതാനും വർഷം മുൻപു പദ്ധതി വിപുലീകരിച്ച് ഇതോടൊപ്പം നഗരസഭ ഓഫിസ് സമുച്ചയം നിർമിക്കാനും തീരുമാനിച്ചിരുന്നു. 

വരുമാനത്തിൽ സംസ്ഥാനത്തു തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്ന നഗരസഭകളിൽ ഒന്നായതിനാൽ സ്ഥലം കിട്ടിയാൽ പദ്ധതി നടപ്പാകുമെന്ന് ഉറപ്പാണ്. നഗരസഭ പല തവണ സ്വാധീനം െചലുത്തിയിട്ടും സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നില്ല. അടുത്തയിടെ ഈ സ്ഥലത്തിനു ചുറ്റും നഗരസഭ ഇരുമ്പു വേലി കെട്ടിയതു വിവാദമായിരുന്നു.

സ്ഥലം അനുയോജ്യം; സർക്കാർ കനിയണം
ഐടി നഗരവും ജില്ലാ ഭരണകേന്ദ്രവും കൊച്ചിയുടെ ഉപ നഗരവുമായിട്ടും മെച്ചപ്പെട്ട ബസ് സ്റ്റാൻ‍‍ഡി ല്ലെന്നതു കാക്കനാടിന്റെ പ്രധാന കുറവുകളിലൊന്നാണ്. കലക്ടറേറ്റിനു മുൻപിലെ റോഡ് സ്വയം സ്റ്റാൻഡാക്കി പ്രഖ്യാപിച്ചാണ് സ്വകാര്യ ബസുകളുടെ കാത്തു കിടപ്പ്.

മുനിസിപ്പൽ ബസ് സ്റ്റാൻ‍‍‍‍‍ഡിലേക്കു യാത്രക്കാർ പോകാറില്ല. ഇവിടം ബസുകൾക്ക് ഹാൾട്ട് ചെയ്യാനുള്ള കേന്ദ്രം മാത്രം. നഗരസഭ നിർദേശിക്കുന്ന സ്ഥലം ആധുനിക ബസ് ടെർമിനലിനു അനുയോജ്യമാണ്. സ്ഥലത്തിന്റെ ഒരു ഭാഗത്തു സീപോർട്ട് എയർപോർട്ട് റോഡും മറുഭാഗത്തു സിവിൽ ലൈൻ റോഡുമാണ്. കെഎസ്ആർടിസി സ്റ്റാന്റ് ഇല്ലാത്ത കാക്കനാട്ട് അതു സ്ഥാപിക്കാനും ഈ സ്ഥലത്തിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com