ആശങ്കയായി മഞ്ഞമഴത്തുള്ളി; ഇലകൾ പോലും കരിയുന്നു
Mail This Article
×
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിൽ പെരുമാനിയിലും പരിസരത്തും ഒരാഴ്ചയായി മഞ്ഞമഴത്തുള്ളി പ്രതിഭാസം. രാത്രി മഴത്തുള്ളി രൂപത്തിൽ വീണു കൊണ്ടിരിക്കുന്നത് വൃക്ഷങ്ങളിലെ ഇലകൾ പോലും കരിയാൻ ഇടയാക്കുന്നു. കിണറുകളിലും മഴത്തുളളികൾ വീഴുന്നുണ്ട്. മഞ്ഞ നിറത്തിൽ തുള്ളി തുള്ളിയായി വൃക്ഷങ്ങളിലും വീടുകളിലും വീണു കൊണ്ടിരിക്കുന്ന പ്രതിഭാസം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ആശങ്കയിലാണു ജനം.
രാത്രിയുടെ മറവിൽ നടക്കുന്ന മാലിന്യം കത്തിക്കലിന്റെ ഭാഗമാണോയെന്നും സംശയമുണ്ട്. ജില്ലാ ഭരണകൂടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കു നാട്ടുകാർ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.