ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരത്ത് പതിമൂന്നുകാരിയുടെ ദുരൂഹമരണത്തിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. എന്നാൽ പത്തു മാസത്തിലേറെ കഴിഞ്ഞിട്ടും പ്രതിയെ ഇപ്പോഴും പൊലീസിന് പിടികൂടാനായിട്ടില്ലെന്ന് വിലയിരുത്തിയാണു ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരത്ത് വീട്ടിലെ കുളിമുറിയിൽ 2023 മാർച്ച് 29ന് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി പിന്നീട് മെഡിക്കൽ കോളജിൽ ഏപ്രിൽ ഒന്നിന് മരിച്ചു.

എന്നാൽ കുട്ടി നിരന്തരമായി പീഡനത്തിനു വിധേയമായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല.  പെൺകുട്ടിയുടെ മാതാവാണു ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയത്. തിരുവനന്തപുരം വികാസ് ഭവനിലെ പൊലീസ് ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി ചികിത്സയിലിരിക്കെ മരിച്ച സംഭവം കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു. കോട്ടൺ ഹിൽ ഗവ. ഗേൾസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

മാർച്ച് 29ന് സ്കൂൾ പരീക്ഷ കഴിഞ്ഞെത്തിയ കുട്ടിയെ അന്നു വൈകിട്ട് ആറരയോടെ വീട്ടിലെ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മൂക്കിൽ നിന്നു രക്തം വാർന്ന നിലയിലായിരുന്നു. ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

വെന്റിലേറ്ററിൽ കഴിയവേയായിരുന്നു മരണം. തലച്ചോറിലുണ്ടാകുന്ന അപൂർവ രോഗമാണ് ബാധിച്ചതെന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചതെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാൽ മരണത്തിൽ അസ്വാഭാവികതകളുണ്ടെന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ദുരൂഹതയുള്ളതായുള്ള അഭ്യുഹങ്ങളും പുറത്തു വന്നു. അതോടെ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com