ADVERTISEMENT

കളമശേരി ∙ എറണാകുളം ഗവ.മെഡിക്കൽ കോളജിൽ നിന്നു ശുചിമുറി മാലിന്യം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും റോഡിലേക്കും ഒഴുകുന്നു. മെഡിക്കൽ കോളജിനു മുന്നിൽ ജീവനക്കാരും രോഗികളുമടക്കം യാത്രക്കാർ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഉപയോഗിക്കാൻ കഴിയാതായി. 4 ദിവസമായി ശുചിമുറി മാലിന്യം ഒഴുകുന്നുണ്ടെന്നും മെഡിക്കൽ കോളജിലെ ഉന്നതോദ്യോഗസ്ഥരെയടക്കം അറിയിച്ചിട്ടും ശുചിമുറി മാലിന്യം ഒഴുകുന്നതു തടയാൻ ശ്രമമുണ്ടായില്ലെന്നും സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർമാർ പറഞ്ഞു . വാർഡ് കൗൺസിലർ കെ.കെ.ശശിയും പരാതിപ്പെട്ടിരുന്നു. വിദ്യാർഥികളുടെ കളിക്കളത്തിനു സമീപത്തെ കാനയിലൂടെയാണ് മാലിന്യം റോ‍ഡിലേക്ക് ഒഴുകിയത്. മെഡിക്കൽ കോളജിൽ നിന്നു മലിനജലം സമീപത്തെ തോട്ടിലേക്കു ഒഴുക്കിവിടുന്നതും മറ്റും ചൂണ്ടിക്കാട്ടി നവകേരള സദസ്സിൽ മുൻ കൗൺസിലറും പരാതി നൽകിയിരുന്നു. 

ആശുപത്രി സൂപ്രണ്ടിനെതിരെ  നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ശുചിമുറി മാലിന്യം റോഡിലേക്കൊഴുക്കുന്നതു സംബന്ധിച്ചു അന്വേഷിക്കാൻ ചെന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെ‌ടുത്തിയെന്നും കാണിച്ചാണ് ഡോ.ഗണേഷ് മോഹനെതിരെ പരാതി നൽകിയിട്ടുള്ളത്. കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളജിന്റെ ഡ്രെയ്നേജ് പൈപ്പിലെ മാൻഹോൾ ബ്ലോക്കായി വെള്ളം ഓവർഫ്ലോ ചെയ്തതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതു പരിഹരിച്ചു. നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടരെത്തുടരെ ആശുപത്രിയിൽ നോട്ടിസ് പോലും നൽകാതെ  പരിശോധന നടത്തി അനാവശ്യ ഇടപെടൽ നടത്തുന്നതു ചൂണ്ടിക്കാട്ടി സർക്കാരിനു പരാതി നൽകുമെന്ന് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com