ADVERTISEMENT

പെരുമ്പാവൂർ ∙അടുത്ത അധ്യായന വർഷം മുതൽ കേരളത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുമ്പോൾ എല്ലാ കലാലയങ്ങളിലും വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഉതകുന്ന തരത്തിൽ ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കുമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. മാറമ്പിള്ളി എംഇഎസ് കോളജിൽ സംഘടിപ്പിച്ച  ടെക്‌നോ- കൾചറൽ ഫെസ്റ്റ് എംഇഎസ് ഗ്രാൻഡ് ഫിയസ്റ്റ 2024 പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്‌തീൻ  അധ്യക്ഷത വഹിച്ചു.

അൻവർ സാദത്ത് എംഎൽഎ,  ഗ്രാൻഡ് ഫിയസ്റ്റ ജനറൽ കൺവീനർ ടി. എം. സക്കീർ ഹുസൈൻ, എംഇഎസ് ജില്ലാ പ്രസിഡന്റ്  ലിയാഖത്ത് അലിഖാൻ, സെക്രട്ടറി ഇ.എം.നിസാർ, കോളജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എ. എ. അബുൽ ഹസൻ,  പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ്‌, വൈസ് പ്രിൻസിപ്പൽ ഡോ. പി.എം. ജാസ്മിൻ പി. എം., അൽമുക്തദിർ ഗ്രൂപ്പ്‌ അസിസ്റ്റന്റ് ഗ്ലോബൽ ജനറൽ മാനേജർ  അനസ് അബൂബക്കർ, ഫെഡറൽ ബാങ്ക് മാറമ്പിള്ളി ബ്രാഞ്ച് മാനേജർ ആർ.ആനന്ദ്, സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി ക്യാപ്റ്റൻ ഇബ്രാഹിം സലിം, പ്രോഗ്രാം കോഓർഡിനേറ്റർമാരായ അജിംഷാ മൊയ്‌തീൻ, എം.പി.ജാസിർ, സാം കൊല്ലന്നൂർ, മാനേജിങ് കമ്മിറ്റി അംഗം സിദ്ധികുട്ടി, എംഇഎസ് ഐമാറ്റ് ഡയറക്ടർ ഡോ. ജുബൽ മാത്യു എന്നിവർ പ്രസംഗിച്ചു. കംപ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പിലെ വിദ്യാർഥികൾ വികസിപ്പിച്ച എക്സാം ഹാൾ മാനേജ്മെന്റ് സോഫ്റ്റ്‌വെയർ, സീറ്റിങ് അറേഞ്ച്മെന്റ് അപ്ലിക്കേഷൻ എന്നിവയുടെ സ്വിച്ച് ഓണും നടന്നു. ഇന്നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com