ADVERTISEMENT

പെരുമ്പാവൂർ ∙ നഗരവാസികളെ ആകർഷിച്ചു ഫൺ വേൾഡ് മറൈൻ എക്സ്പോ. ഓരോ ദിവസവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  പാലക്കാട്ടുതാഴം മൈതാനത്തു നടക്കുന്ന പ്രദർശനം മാർച്ച് 9ന് സമാപിക്കും. സമുദ്രാന്തർ ഭാഗത്തെ കാഴ്ചകളും  അപൂർവയിനം  പക്ഷികളും ഡോ എ . പി.ജെ അബ്ദുൽ കലാമിന്റെ ജീവിത പരിസരങ്ങളിലൂടെയുളള  യാത്രയും റോബട്ടിക് മൃഗശാലയും ആണ് ആകർഷണം.  അമ്യൂസ്മെന്റ് റൈഡുകളും ഉണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഫൺ വേൾഡ് ബെംഗളൂരു ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 

 15 കോടിയോളം വിലവരുന്നതും പൂർണമായും അക്രലിക് നിർമിതവുമായ അണ്ടർ വാട്ടർ ടണലിലൂടെ വിവിധയിനം മത്സ്യങ്ങളെ കണ്ടു കൊണ്ടുള്ള യാത്രയാണ് ആകർഷണം.   കടൽകുതിരയും നീരാളിയും ഉൾപ്പെടെയുള്ള സമുദ്ര ജീവികളും അപൂർവ മത്സ്യങ്ങളും കാഴ്ചക്കാർക്കു ചുറ്റുമായി നീന്തി നടക്കുന്ന പ്രതീതിയാണിവിടെ. ഫൺ വേൾഡ് ബെംഗളൂരു ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 

 വൈകിട്ട് 4 മുതൽ രാത്രി 9.30 വരെയാണു  പ്രദർശനം. മുതിർന്നവർക്ക് 150 രൂപയും 5 മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്ക് 120 രൂപയും ആണ് പ്രവേശന ഫീസ്.4 വയസ്സു വരെയുള്ള കുട്ടികൾക്കു ടിക്കറ്റ് വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com