ADVERTISEMENT

വരാപ്പുഴ ∙ ടൗണിലെ ഗിഫ്റ്റ് ഷോപ്പിൽ നിന്നു കളിപ്പാട്ടങ്ങളും പാവകളും ഗിഫ്റ്റ് സാമഗ്രികളും മോഷ്ടിച്ചു.

വരാപ്പുഴ പുത്തൻപള്ളി നിയോ ബിൽഡിങ്ങിലെ ‘സിറ്റാ’ ഗിഫ്റ്റ് ഷോപ്പിൽ നിന്നാണു മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രിയാണു മോഷണം നടത്തിയതെന്നാണു കരുതുന്നത്. കടയുടെ ഷട്ടറിന്റെ പുറത്തായി സ്ഥാപിച്ചിട്ടുള്ള ചില്ല് അലമാരയുടെ പൂട്ട് തകർത്താണു ഗിഫ്റ്റ് സാധനങ്ങൾ മോഷ്ടിച്ചത്. കെട്ടിടത്തിന്റെ ഉൾവശം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുറത്തുള്ള ദൃശ്യങ്ങൾ ഇതിൽ ലഭിക്കില്ല.വരാപ്പുഴ പൊലീസിൽ പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com