ADVERTISEMENT

വൈപ്പിൻ∙ ദ്വീപിൽ വീണ്ടും വിഷപ്പാമ്പുകളുടെ ശല്യം വർധിക്കുന്നു. അണലി അടക്കമുള്ളവയുടെ  കടിയേറ്റ് വളർത്തു നായ്ക്കൾ ചാവുന്നത് പലയിടത്തും പതിവായിരിക്കുകയാണ്. പുതിയ തരം പലയിടത്തും കാണുന്നതായി നാട്ടുകാർ പറയുന്നു. ജനവാസ കേന്ദ്രങ്ങളോട്  ചേർന്ന് കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ പാമ്പുകളുടെ താവളങ്ങളായി മാറുന്നതാണ് പരാതി. ഒട്ടുമിക്ക വാർഡുകളിലും ഇത്തരം സ്ഥലങ്ങൾ ഉണ്ട്. ഉടമസ്ഥർ വർഷങ്ങളായി തിരിഞ്ഞു നോക്കാത്തവയാണ് ഇവയിൽ പലതും. 

ഇനി ഉടമസ്ഥരെ കണ്ടെത്തി കാടും പടലും വെട്ടി നിൽക്കണമെന്ന് ആവശ്യപ്പെട്ടാൽ തന്നെ പലപ്പോഴും നടപടി ഒന്നും ഉണ്ടാവാറില്ലെന്നു  നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ പലപ്പോഴും ഫലപ്രദമായി ഇടപെടുന്നുമില്ല. 

എടവനക്കാട് അണിയിൽ കിഴക്കു ഭാഗത്ത് കഴിഞ്ഞദിവസം ഇത്തരത്തിൽ അണലിയുടെ കടിയേറ്റ് വളർത്തുനായ ചത്തിരുന്നു. ഒട്ടേറെ വീടുകളുള്ള പ്രദേശത്ത്  കാടുപിടിച്ചു കിടക്കുന്ന പറമ്പിൽ നിന്നാണ് പാമ്പുകൾ എത്തുന്നതെന്ന് പരിസരവാസികൾ പറയുന്നു. പലതവണ പാമ്പുകളെ കണ്ടതിനെ തുടർന്ന് ഉടമസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com