ADVERTISEMENT

കൊച്ചി∙ ഗംഗാ നദീതട വികസനത്തിനു സമാനമായ ജലാഭിവൃദ്ധി പദ്ധതിക്കു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽനിന്നു പെരിയാറും. ഗംഗാതട വികസനത്തിനു സമഗ്ര പദ്ധതി പഠിച്ചു തയാറാക്കാൻ ഐഐടി കാൻപുരിനെ ഏൽപിച്ചതിനു സമാനമായി പെരിയാർ നദീതട വികസന സാധ്യതകൾ പഠിച്ചു പദ്ധതി തയാറാക്കാനുള്ള ചുമതല ഐഐടി പാലക്കാടിനെയും എൻഐടി കാലിക്കറ്റിനെയുമാണു കേന്ദ്രം ഏൽപിച്ചത്. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ എന്നിവയാണു നദീതട മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുന്ന മറ്റു നദികൾ.  

ഐഐടി ഇൻഡോർ, ഐഐടി ഗാന്ധിനഗർ (നർമദ നദീതട മാനേജ്മെന്റ്), ഐഐടി ഹൈദരാബാദ്, എൻഇഇആർഐ നാഗ്പുർ (ഗോദാവരി), ഐഐടി റായ്പുർ, ഐഐടി റൂർക്കല (മഹാനദി), എൻഐടി വാറംഗൽ, എൻഐടി സൂരത്കൽ (കൃഷ്ണാ നദി) എന്നിവയുമായും കേന്ദ്ര ജലശക്തി മന്ത്രാലയം ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ സാന്നിധ്യത്തിൽ ദേശീയ നദീസംരക്ഷണ ഡയറക്ടറേറ്റ് (എൻആർസിഡി) പ്രോജക്ട് ഡയറക്ടർ ജി.അശോക് കുമാറും അതത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർമാരുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്. 

കേരളത്തിനു നേട്ടം
ഗംഗാ നദീതട വികസനത്തിനു സമാനമായി പെരിയാർ നദീതടത്തിലെ വികസന സാധ്യതകൾ പഠിക്കുമ്പോൾ അതിൽ പെരിയാറിന്റെ കൈവഴികളടക്കമുള്ളവയുടെ വികസനവും വിഷയമാകും. ജലലഭ്യത ഉറപ്പാക്കൽ, നദിയുടെ പരിപോഷണത്തിന് ഉതകുന്ന കാര്യങ്ങൾ തുടങ്ങിയവ പഠനത്തിന്റെ വിഷയങ്ങളാകും. കാവേരിയുടെ പോഷകനദികളായി കബനിയും ഭവാനിയും പാമ്പാറും കേരളത്തിലുള്ളതിനാൽ അവയും പദ്ധതിയുടെ ഭാഗമായേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com