ജർമൻ വിനോദ സഞ്ചാരി ടോർസ്റ്റൺ ഫോർട്ട്കൊച്ചി ബീച്ചിൽ നിന്ന് മണ്ണ് ശേഖരിച്ചു, ഓർമയ്ക്കായി
Mail This Article
ഫോർട്ട്കൊച്ചി ∙ തന്റെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിൽ ഫോർട്ട്കൊച്ചി ബീച്ചിൽ നിന്ന് ഒരു പിടി മണ്ണ് എടുത്ത് ജർമൻ വിനോദ സഞ്ചാരി ടോർസ്റ്റൺ സൂക്ഷിച്ചു വച്ചു. സന്ദർശിക്കുന്ന ബീച്ചിൽ നിന്നെല്ലാം മണ്ണ് എടുത്ത് യാത്രയുടെ ഓർമയ്ക്കായി സൂക്ഷിച്ചു വയ്ക്കുക എന്നത് ടോർസ്റ്റന്റെ ഹോബിയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അൻപതിലേറെ ബീച്ചുകൾ ഇതിനകം അദ്ദേഹം കണ്ടു കഴിഞ്ഞു. ഒട്ടു മിക്ക ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ചതായി ടോർസ്റ്റൺ പറയുന്നു. ഏഷ്യൻ ബീച്ചുകളാണ് ഏറെ മനോഹരം. ഇന്ത്യയിൽ ചെന്നൈ അടക്കം 4 ബീച്ചുകൾ സന്ദർശിച്ചു.
ഫോർട്ട്കൊച്ചി ബീച്ചിലെ മണ്ണ് ചുവപ്പ്, കറുപ്പ്, വെള്ള, ഓക് നിറങ്ങൾ കലർന്നതാണ്. ഇത് അതിശയിപ്പിക്കുന്നതാണെന്നും ടോർസ്റ്റൺ പറഞ്ഞു. വിവിധ ബീച്ചുകളിൽ നിന്ന് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് കുപ്പികൾക്കുള്ളിൽ കരകൗശല വസ്തുക്കൾ തീർക്കുന്നതാണ് ഹോബി. 20 വർഷം മുൻപ് ഇന്ത്യയിൽ വന്നു. അന്ന് ഉത്തരേന്ത്യയിലാണ് സന്ദർശനം നടത്തിയത്. താജ്മഹൽ അടക്കം കണ്ടു.