ADVERTISEMENT

കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 41–ാം വാർഷിക സമ്മേളനം മാർച്ച്‌ 4, 5 തീയതികളിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മാർച്ച്‌ 4ന് നടക്കുന്ന പ്രതിനിധി സമ്മേളനം വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം മാർച്ച്‌ 5ന് രാവിലെ 10ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2ന് തുടങ്ങുന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ഡോ. മധു വാസുദേവൻ നിർവഹിക്കും. റജിസ്ട്രാർ ഡോ. വി.മീര ജീവനക്കാർക്കുള്ള സമ്മാനദാനം നിർവഹിക്കും. വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള ജീവനക്കാരുടെ കലാപരിപാടികൾ ഈ ദിവസങ്ങളിൽ നടക്കും. സമാപനദിവസം പൊലിക നാടൻ കലാകേന്ദ്രം (ആലുവ) അവതരിപ്പിക്കുന്ന ‘ഗോത്രഗീതിക’ എന്ന ഗാനസന്ധ്യയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com