ADVERTISEMENT

കൊച്ചി∙ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) 55-ാമത് റെയ്സിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായി പരേഡ് സംഘടിപ്പിച്ചു. സിഎസ്എൽ ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്ടർ മധു എസ്.നായർ പങ്കെടുത്ത ചടങ്ങിൽ സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് അശോക നന്ദിനി മൊഹന്തി അധ്യക്ഷത വഹിച്ചു. സിഎസ്എൽ മുതിർന്ന ഉദ്യോഗസ്ഥർ സിഐഎസ്എഫ് പതാകയ്ക്ക് ആചാരപരമായ സലാമി നൽകി ആദരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച വിവിധ പ്രകടനങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറി.

1969 മാർച്ച് 10-ന് 2800 പേരുമായാണ് സിഐഎസ്എഫ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള വ്യാവസായിക സ്ഥാപനങ്ങളുടെ സംരക്ഷണവും സുരക്ഷയും വർധിപ്പിക്കുന്നതിനായി സ്ഥാപിതമായ സിഐഎസ്എഫ് ഇപ്പോൾ 1,63,590 ഉദ്യോഗസ്ഥരുടെ ശക്തമായ സേനയായി വളർന്നു. പ്രധാന തുറമുഖങ്ങൾ, കപ്പൽശാലകൾ, വിമാനത്താവളങ്ങൾ, ഡൽഹി മെട്രോ, ആണവോർജ നിലയങ്ങൾ, ബഹിരാകാശ സ്ഥാപനങ്ങൾ, എണ്ണപ്പാടങ്ങൾ, ഹെവി എൻജിനീയറിങ് യൂണിറ്റുകൾ, സ്റ്റീൽ പ്ലാന്റുകൾ, ഖനികൾ, മറ്റു നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ 356-ലധികം വ്യവസായ യൂണിറ്റുകൾക്ക് സിഐഎസ്എഫ് സുരക്ഷ ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com