കുണ്ടന്നൂരിൽ ഡെങ്കിപ്പനി പടരുന്നു

Mail This Article
കുണ്ടന്നൂർ ∙ ജംക്‌ഷനു സമീപം ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ നഗരസഭയും ആരോഗ്യ വിഭാഗവും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജംക്‌ഷനു പടിഞ്ഞാറു വശത്തെ 5 വീടുകളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. പലരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഡെങ്കി ബാധിച്ച വീടുകൾ നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. രാത്രിയിൽ ഫോഗിങ്, കാനകളിൽ മരുന്നു തളിക്കൽ എന്നിവ തുടങ്ങി.
കാന വൃത്തിയാക്കാനും വീട്ടുപരിസരത്തും ചെടിച്ചട്ടികളിലും മറ്റും വെള്ളം െകട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും പനി പടരാതിരിക്കുന്നതിനുള്ള നിർദേശങ്ങളും നൽകി. പ്രദേശവാസികൾ ഡിവിഷൻ കൗൺസിലർ സിബി സേവ്യറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. എച്ച്എസ് ഷാജു പി. നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റിയാസുദ്ദീൻ, പി.വി. ദിലീപ്, ജെപിഎച്ച്എസ് വി. വിജിത, എംഎൽഎസ്ബി ഐശ്വര്യ, വിജിത പ്രകാശൻ എന്നിവർ പ്രസംഗിച്ചു.