ADVERTISEMENT

കൊച്ചി ∙ വെണ്ണലയിലെ പര്യടനത്തിനിടെയാണു തിരഞ്ഞെടുപ്പു പ്രഖ്യാപന വാർത്ത എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ ‘ലൈവ്’ ആയി ഫോണിൽ കണ്ടത്. ഒപ്പം, ഉമ തോമസ് എംഎൽഎയും പ്രവർത്തകരും. എംപിയെന്ന നിലയിൽ ഔദ്യോഗിക ഇടപെടൽ നടത്താൻ കഴിയുന്ന അവസാന ദിനം ആയിരുന്നതിനാൽ ഹൈബിക്ക് ഇന്നലെ സന്ദർശകർ ഏറെയുണ്ടായിരുന്നു; പരിപാടികളും. 

ഫോർഷോർ റോഡിലെ ഷെഡ്യൂൾഡ് ട്രൈബ് വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ എംപി ഫണ്ടുപയോഗിച്ചു നിർമിച്ച ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ആദ്യം. കുട്ടികളോടു പഠന വിശേഷങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം തിരക്കിയ ശേഷം അടുത്ത ചടങ്ങിലേക്ക്. പിഴല, പനങ്ങാട്, ബിനാനിപുരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ്. ഉച്ചയ്ക്കു ശേഷം തൃക്കാക്കര മണ്ഡലത്തിലെ പര്യടനം ആലിൻചുവട്ടിൽ നിന്നാരംഭിച്ചു. പാലാരിവട്ടം, വെണ്ണല ഭാഗത്തു പ്രധാന വ്യക്തികളെ സന്ദർശിച്ചു. വൈകിട്ടു വൈപ്പിൻ മണ്ഡലത്തിലും ചെമ്പുമുക്കിലും വോട്ടു തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com