ADVERTISEMENT

കളമശേരി ∙ കേരളത്തിലെ കോൺഗ്രസ് എംപിമാരെ പരിഹസിക്കുന്ന മുഖ്യമന്ത്രി ലോക്സഭാ രേഖകൾ പരിശോധിക്കണമെന്നും ബിജെപി പ്രീണനനയം അവസാനിപ്പിക്കണമെന്നും കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. കളമശേരി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിക്കല്ലിളക്കുന്ന പൗരത്വ നിയമത്തിനെതിരെ യുഡിഎഫിലെ മുഴുവൻ എംപിമാരും ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരുന്നുവെന്നു വി.എം.സുധീരൻ ചൂണ്ടിക്കാട്ടി. 

സ്വാതന്ത്ര്യം നിലനിൽക്കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നത്.  പൗരത്വ നിയമം ജനാധിപത്യ അവകാശങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. ജനാധിപത്യ രീതികൾ ലംഘിച്ചു പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത ശേഷം നിർണായക തീരുമാനങ്ങൾ നടപ്പിലാക്കി. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥി ഹൈബി ഈഡൻ എംപി. ഉമ തോമസ് എംഎൽഎ, കെപിസിസി വൈസ്പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കെ.പി.ധനപാലൻ, കെപിസിസി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ.അബ്ദുൽ ഗഫൂർ, വൈസ്പ്രസിഡന്റ് ടി.എം.അബ്ബാസ്, മുൻ എംഎൽഎ ടി.എ.അഹമ്മദ് കബീർ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ , ടോണി ചമ്മിണി, നഗരസഭാധ്യക്ഷ സീമ കണ്ണൻ, സി.ജെ.ഉമ്മൻ, സി.എ.നാരായണൻകുട്ടി, ജമാൽ മണക്കാടൻ, സെബി ആന്റണി, ജൂഡോ പീറ്റർ, വി.ഇ.ചന്ദ്രശേഖരൻ, വി.എ.അഷ്റഫ്, മധു പുറക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com