ADVERTISEMENT

കൊച്ചി∙ ട്വന്റി20 പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പട്ടിമറ്റം, മഴുവന്നൂർ, ഐക്കരനാട് എന്നീ സ്ഥലങ്ങളിൽ നടന്നു. ബുധനാഴ്ച വൈകിട്ട് 5 മുതൽ 8 വരെ നടന്ന കൺവൻഷനുകളിൽ പാർട്ടി ചെയർമാൻ സാബു എം.ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മാറിമാറി വിവിധ രാഷ്ട്രീയ പാർട്ടികൾ കേരളത്തെ കൊള്ളയടിച്ച് നശിപ്പിക്കുന്നതും സാധാരണക്കാരുടെ നിസഹായാവസ്ഥ കണ്ട് മനം തകർന്നുമാണ് ട്വന്റി20 പാർട്ടി ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ നന്മയും നാടിന്റെ സമഗ്രമായ വികസനവും മാത്രമാണ് ട്വന്റി20യുടെ ഏക ലക്ഷ്യം. ട്വന്റി20യെ വിശ്വസിച്ച് അധികാരം ഏൽപ്പിക്കാൻ ജനം തയാറാകുന്ന പക്ഷം, ഭക്ഷ്യസുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

twenty20-party-election-convention-1

കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജൻ, വടവുകോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിൻസി ബൈജു, കുന്നത്തുനാട് പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി.നിതാമോൾ, ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപക് എന്നിവർ കൺവൻഷനുകൾക്ക് നേതൃത്വം നൽകി. സാബു എം.ജേക്കബിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com