ADVERTISEMENT

കൊച്ചി ∙ കാളമുക്ക് ഹാർബറിൽ പുലർച്ചെ 6ന് വോട്ട് ചോദിച്ചു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഇൗഡൻ എത്തി. തോപ്പുംപടി ഹാർബറിൽ നടപ്പാക്കിയ വികസന പദ്ധതി ചൂണ്ടിക്കാട്ടിയ ഹൈബി തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് എളങ്കുന്നപ്പുഴ കർത്തേടം ഗുണ്ടു ഐലൻഡ് കയർ ഫാക്ടറിയിലെത്തി തൊഴിലാളികളുടെ പിന്തുണ തേടി. സ്നേഹതീരം വൃദ്ധ സദനത്തിലെത്തിയ ഹൈബി ഈഡൻ അമ്മമാർക്കൊപ്പം സമയം ചെലവിട്ടു. മാലിപ്പുറത്തെ ചെമ്മീൻ ഫാക്ടറിയിലെത്തി. വൈകിട്ട് പറവൂർ നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ഹൈബി തുടർന്നു പറവൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും പിന്തുണ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com