ADVERTISEMENT

ആലങ്ങാട് ∙ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം സമീപത്തെ കാനയിലേക്കു മറിഞ്ഞു. ആലുവ– പറവൂർ റോഡിൽ യുസി കോളജ് കവലയ്ക്കു സമീപം ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം നടന്നത്. ആലുവ ഭാഗത്തു നിന്നു വെളിയത്തുനാട്ടേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കടുങ്ങല്ലൂർ ഉളിയന്നൂർ സ്വദേശിയായ യുവാവും 3 അതിഥിത്തൊഴിലാളികളുമാണു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്കു പതിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com