ADVERTISEMENT

കൊച്ചി∙ മധുരവും നിറങ്ങളും ചേരുന്ന ഹോളി ആഘോഷത്തെ വരവേറ്റ് കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം. തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഹോളി ഇന്നാണ്. നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 8 മുതൽ 10 വരെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഹോളി ആഘോഷങ്ങൾ നടക്കും.കൊച്ചിയിൽ വർഷങ്ങളായി താമസിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ളവർ ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഹോളി ആഘോഷവുമായി ഒത്തുകൂടി. പരമ്പരാഗത ആഘോഷത്തെ, അതിന്റെ പൂർണ നിറപ്പകിട്ടോടെ ആഘോഷിച്ച കുട്ടികളും മുതിർന്നവരും ഉൾപ്പെട്ട സമൂഹം നൃത്തമാടിയും നിറങ്ങൾ വാരി വിതറിയും ഗാനങ്ങൾ ആലപിച്ചും  ഹോളി ആഘോഷമാക്കി. രാജസ്ഥാനിൽ നിന്നുള്ളവരുടെ കൂട്ടായ്മയാണ് മഹാരാജാസ് ഗ്രൗണ്ടിൽ ഹോളി ആഘോഷം സംഘടിപ്പിച്ചത്. 

പാട്ടുപാടി ചുവടുവച്ചു കോൽകളിച്ചു പുരുഷൻമാരും കുട്ടികളും സ്ത്രീകളും ഹോളി ആഘോഷത്തിൽ പങ്കുചേർന്നു. വൈകിട്ട് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നോർത്ത് ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഹോളി ദഹൻ സംഘടിപ്പിച്ചു. പ്രഹ്ലാദന്റെ പുരാണ കഥയുമായി ബന്ധപ്പെട്ടാണു ഹോളിക്ക് അഗ്നികുണ്ഠങ്ങളൊരുക്കുന്നത്. പ്രഹ്ലാദൻ അഗ്നിയിൽനിന്നു രക്ഷപ്പെടുകയും ഹോളിക എന്ന രാക്ഷസി ചാരമാവുകയും ചെയ്തു എന്നാണ് ഐതിഹ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com