ADVERTISEMENT

കുമ്പളം ∙ ചക്കാലക്കൽ ഭാഗത്ത് പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോമറിലേക്ക് ഭൂഗർഭ കേബിൾ വലിക്കുന്നതിനിടെ കേബിൾ പൊട്ടി കുമ്പളം ഇരുട്ടിലായി. പുലർച്ചെ നാലരയോടെ ലക്ഷ്മീ നാരായണ ടെംപിൾ റോഡിൽ റെയിൽവേ ക്രോസിനു സമീപം കുഴിക്കുമ്പോഴായിരുന്നു സംഭവം. ഇതോടെ കുമ്പളം ഇരുട്ടിലായി. 

കേബിൾ നന്നാക്കാനുള്ള ശ്രമം പുലർച്ചെ തന്നെ തുടങ്ങിയെങ്കിലും വേലിയേറ്റത്തിൽ കുഴിയിൽ വെള്ളം കയറുന്നത് തടസ്സമായി. രാത്രി വൈകിയും ശ്രമം തുടർന്നു. ബദൽ മാർഗങ്ങളിലൂടെ മറ്റു ട്രാൻസ്ഫോമറുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും കരീത്ര, പിഎച്ച് സെന്റർ, കളത്തിൽ എന്നീ ട്രാൻസ്ഫോമറുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പിന്നെയും വൈകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com