ADVERTISEMENT

കരിങ്ങാച്ചിറ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനം– കരിങ്ങാച്ചിറ റോഡിൽ ആളെ വീഴ്ത്തും കേബിൾ ബോക്സ് കെണി. പ്രധാന റോഡിൽ സ്ഥാപിച്ചിരിക്കുന്ന കേബിൾ ബോക്സിന്റെ ഉയര വ്യത്യാസമാണ് ബൈക്ക് യാത്രികരെ വീഴ്ത്തുന്നത്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചതിനാൽ അമിത വേഗത്തിലാണ് ഇതു വഴി വാഹനങ്ങൾ ചീറിപ്പായുന്നത്. കേബിൾ ബോക്സിന്റെ മൂടി റോഡിനേക്കാൾ താഴ്ന്ന നിലയിലാണ്. കാക്കനാട് ഭാഗത്തു നിന്നു സിഗ്‌നൽ ലഭിച്ചു വരുന്ന വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.

കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് യാത്രികർ വെട്ടിക്കുമ്പോൾ നിയന്ത്രണം തെറ്റി വീഴാനുള്ള സാധ്യതയും ഏറെയാണ്. കേബിൾ ബോക്സ് ശാസ്ത്രീയമായി പുനർനിർമിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമാണത്തിൽ സംഭവിച്ച അപാകതകൊണ്ട് ചെറിയ മഴയത്ത് പോലും കരിങ്ങാച്ചിറ–ഇരുമ്പനം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം പോകുന്നതിനായി പുതിയ കാനകൾ നിർമിച്ചെങ്കിലും റോഡിന്റെ ചെരിവ് കൃത്യമാകാത്തതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com