എറണാകുളം ജില്ലയിൽ ഇന്ന് (27-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
കെട്ടിട നികുതി: കോട്ടുവള്ളി ∙ കെട്ടിട നികുതി സമാഹരണത്തിന്റെ ഭാഗമായി മാർച്ച് 28,29, 30 തീയതികളിൽ കോട്ടുവള്ളി പഞ്ചായത്ത് ഓഫിസ് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തിക്കും.
എൻഡിഎ കൺവൻഷൻ
തൃപ്പൂണിത്തുറ ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എൻഡിഎ കൺവൻഷൻ ഇന്ന് വൈകിട്ട് 5നു ലായം കൂത്തമ്പലത്തിൽ നടക്കും. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
വെക്കേഷൻ ക്യാംപ്
കൊച്ചി∙ വൈഎംസിഎ എറണാകുളം സൗത്ത് ഏരിയ കടവന്ത്ര ബ്രാഞ്ചിൽ ഒരു മാസത്തെ സമ്മർ വെക്കേഷൻ ക്യാംപ് ഏപ്രിൽ 3നു തുടങ്ങും.
വൈദ്യുതി മുടക്കം
കഴുത്തുമുട്ട്, പോളക്കണ്ടം, രാമേശ്വരം കനാൽ റോഡ്, ചക്കനാട്ട് ക്ഷേത്രം, കൊച്ചിൻ കോളജ് പരിസരം എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെ.
മാമംഗലം പൊറ്റക്കുഴി റോഡിൽ ചേതന, ഭാഗ്യധാര ട്രാൻസ്ഫോമർ പരിധിയിൽ 9.30 മുതൽ 5.30വരെ. കലൂർ എസ്ആർഎം റോഡിൽ കെ.കെ.മാത്യു റോഡ്, അച്ചംവീട് ലൈൻ, കെ.കെ.ബാവ റോഡ് എന്നിവിടങ്ങളിൽ പൂർണമായും പൊറ്റക്കുഴി പള്ളി ഭാഗങ്ങളിൽ ഭാഗികമായും 9 മുതൽ 2വരെ.
വെക്കേഷൻ ക്യാംപ് 3 മുതൽ
കൊച്ചി∙ വൈഎംസിഎ എറണാകുളം സൗത്ത് ഏരിയ കടവന്ത്ര ബ്രാഞ്ചിൽ ഒരു മാസത്തെ സമ്മർ വെക്കേഷൻ ക്യാംപ് ഏപ്രിൽ 3നു തുടങ്ങും. പെയ്ന്റിങ് ആൻഡ് ഡ്രോയിങ്, ചെസ്, റോളർ സ്കേറ്റിങ്, ടേബിൾ ടെന്നിസ്, ബാഡ്മിന്റൻ, കരാട്ടെ, ജൂഡോ, ബാസ്കറ്റ്ബോൾ ഇനങ്ങളിലാണു പരിശീലനം. 77366 59444.