ADVERTISEMENT

കൊച്ചി ∙ ഇടപ്പള്ളിയിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി വയനാട് സ്വദേശികളായ രണ്ടുപേർ പിടിയിൽ. വയനാട് വൈത്തിരി കൊഴുതന മണ്ണിൽ വീട്ടിൽ മുബഷീർ (21), വയനാട് ചുണ്ടേൽ വെള്ളാരംകുന്ന് മാണിക്കോത്ത് പറമ്പിൽ മുഹമ്മദ് അഫ്സൽ (24) എന്നിവരാണ് പിടിയിലായത്.

3.776 കിലോഗ്രാം കഞ്ചാവും 738 ഗ്രാം കഞ്ചാവ് ഓയിലും പിടിച്ചെടുത്തു. ഇടപ്പള്ളി പാലക്കപറമ്പ് റോഡിൽ ഇന്നു പുലർച്ചെ ഒരു മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന എളമക്കര പൊലീസാണ് ബൈക്കിൽ വന്ന പ്രതികളുടെ പക്കൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടിയത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com