ADVERTISEMENT

സൗജന്യ കീം എൻട്രൻസ് കോച്ചിങ്
നെടുമ്പാശേരി ∙ കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജിലെ സാമൂഹിക സേവന വിഭാഗമായ എംഇഎസ് സിഇടി എംപവർകോണിന്റെ നേതൃത്വത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ കീം എൻട്രൻസ് കോച്ചിങ് ഓൺലൈൻ ക്രാഷ് കോഴ്സ് ഏപ്രിൽ 1 മുതൽ ആരംഭിക്കും. 8089921675.

ഫുട്ബോൾ പരിശീലന ക്യാംപ്
പറവൂർ ∙ സിറ്റി സോക്കർ ക്ലബ്ബിന്റെ സമ്മർ ഫുട്ബോൾ പരിശീലന ക്യാംപ് ഏപ്രിൽ 2 മുതൽ 10 വരെ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. 8 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കാണു പ്രവേശനം. എഐഎഫ്എഫ് അംഗീകൃത പരിശീലകർ നേതൃത്വം നൽകും. 99612 56464.

പറവൂർ ചന്ത 30ന്
പറവൂർ ∙ നാളെ ദുഃഖവെള്ളി ആയതിനാൽ പറവൂർ ചന്ത ഉണ്ടാകില്ല. പകരം 30നു നടക്കും. 

തുറന്ന് പ്രവർത്തിക്കും
ഏഴിക്കര ∙ പൊതുഅവധി ദിവസങ്ങളായ 28, 29, 31 തീയതികളിൽ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും. കെട്ടിട നികുതി പിഴയില്ലാതെ 31 വരെ സ്വീകരിക്കും.

അധിക ലോഡ് ക്രമീകരിക്കൽ
വരാപ്പുഴ ∙ കെഎസ്ഇബി ഉപയോക്താക്കൾ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അനധികൃത അധിക ലോഡ് ക്രമീകരിക്കാൻ 31നകം സെക്‌ഷൻ ഓഫിസിൽ അപേക്ഷകൾ നൽകണം. അനധികൃതമായി ഉപയോഗിക്കുന്ന അധിക ലോഡ് ക്രമീകരിക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നു കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

അവാർഡിന് പുസ്തകങ്ങൾ ക്ഷണിച്ചു
ഗോതുരുത്ത് ∙ ഫാ.ഓസി കളത്തിലിന്റെ ചരമവാർഷികത്തിന്റെ ഭാഗമായി ഗ്രാമീണ വായനശാല നൽകുന്ന ഓസി കളത്തിൽ അവാർഡിന് പുസ്തകങ്ങൾ ക്ഷണിച്ചു. 2021, 2022, 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. 3 പകർപ്പുകൾ ഓഗസ്റ്റ് 15നകം ടൈറ്റസ് ഗോതുരുത്ത്, കൺവീനർ, ഗോതുരുത്ത് ഗ്രാമീണ വായനശാല, ഗോതുരുത്ത് പി.ഒ., എൻ.പറവൂർ, പിൻ: 683516 എന്ന വിലാസത്തിൽ അയയ്ക്കണം. മികച്ച ഗ്രന്ഥത്തിന് 11,111 രൂപയും പ്രശസ്തി പത്രവും ലഭിക്കും. നവംബർ 10 ന് അവാർഡ് സമർപ്പണം നടക്കുമെന്നു വായനശാല പ്രസിഡന്റ് എം.എക്സ്.മാത്യു, സെക്രട്ടറി എം.ജെ.ഷാജൻ, അവാർഡ് നിർണയ കമ്മിറ്റി കൺവീനർ ടൈറ്റസ് ഗോതുരുത്ത് എന്നിവർ അറിയിച്ചു. 93886 38337.

ഓഫിസ് പ്രവർത്തിക്കും 
കോതമംഗലം∙ വാരപ്പെട്ടി പഞ്ചായത്ത് ഓഫിസ് ഇന്നും നാളെയും കെട്ടിട നികുതി സ്വീകരിക്കാൻ പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

കലാ, കായിക പരിശീലനം
കോതമംഗലം∙ ഊന്നുകൽ സഹകരണ ബാങ്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ കുട്ടികൾക്കു സൗജന്യ കലാ, കായിക പരിശീലനം നടത്തും. സംഗീതം, നൃത്തം, കരാട്ടെ എന്നിവയാണുള്ളത്. ഏപ്രിൽ 5നു രാവിലെ 10നു ബാങ്ക് ഓഡിറ്റോറിയത്തിൽ പൊലീസ് ഇൻസ്പെക്ടർ കെ.പി.വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്യും.

ഇന്ന് ശുദ്ധ ജല വിതരണം മുടങ്ങും
കോലഞ്ചേരി ∙ രാമമംഗലം റോ വാട്ടർ പമ്പ് ഹൗസിൽ നിന്നു ചൂണ്ടി പ്ലാന്റിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ പൂതൃക്ക, തിരുവാണിയൂർ, ഐക്കരനാട് പഞ്ചായത്തുകളിൽ ഇന്ന് ശുദ്ധ ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.

കെട്ടിട നികുതി പിരിവ്
എളങ്കുന്നപ്പുഴ∙പഞ്ചായത്തിൽ അവധി ദിനങ്ങളായ 28,29,31 തീയതികളിൽ 10 മുതൽ 4 വരെ നികുതി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com