ADVERTISEMENT

കുറുപ്പംപടി ∙ മുടക്കുഴ കണ്ണഞ്ചേരിമുകളിൽ പഴയ പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനിക്കു പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനു തീപിടിച്ചു. പെരുമ്പാവൂർ, കോതമംഗലം അഗ്നിരക്ഷാ നിലയങ്ങളിലെ 3 യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.എ ആൻഡ് ജെ ട്രേഡേഴ്സിൽ വൈകിട്ട് 3നാണ് തീപിടിത്തമുണ്ടായത്. പ‍ഞ്ചായത്തുകളിൽ നിന്നു ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്കു നൽകുന്ന പ്ലാസ്റ്റിക് മാലിന്യം വാങ്ങി സംസ്കരണത്തിന് അയക്കുന്ന കമ്പനിയാണിത്. തീ അണച്ചെങ്കിലും പരിസരത്തു പുക നിറഞ്ഞു നിൽക്കുകയാണ്.  വാർഡ് 3ലും 4ലും താമസിക്കുന്ന ജനങ്ങൾക്കു ശ്വാസം മുട്ടൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com