എൻ.കൃഷ്ണ ഭട്ട് അന്തരിച്ചു
Mail This Article
എറണാകുളം∙ ടി.ഡി. വെസ്റ്റ് സന്നിധി റോഡിൽ മഹാലക്ഷ്മി കോംപ്ലക്സിൽ എൻ. കൃഷ്ണ ഭട്ട് (66) അന്തരിച്ചു. ജനസംഘ കാലം മുതലുള്ള പ്രവർത്തനായിരുന്നു. അടൽ ബിഹാരി വാജ്പേയി, എൽ. കെ. അദ്വാനി , കെ.ജി. മാരാർ, ഒ. രാജഗോപാൽ എന്നിവരുടെ കൊച്ചിയിലെ പ്രവർത്തന സമയങ്ങളിൽ നീലു എന്ന പേരിൽ അറിയുന്ന കൃഷ്ണ ഭട്ട് സന്തത സഹചാരിയായിരുന്നു. 1980 കാലഘട്ടങ്ങളിൽ അടൽ ബിഹാരി വാജ്പേയിയോടൊത്ത് അദ്ദേഹത്തിന്റെ സ്യൂട്ട് കേയ്സും പിടിച്ചു താമസ സ്ഥലമായ ബി ടി എച്ച് ൽ നിന്ന് നടന്നു നീങ്ങുന്ന ചിത്രം കാഴ്ച്ചക്കാരിൽ കൗതുകം ഉണർത്തുമായിരുന്നു.
കേരളത്തിലെ കരിക്ക് ഏറെ ഇഷ്ടമായിരുന്ന അടൽജിയ്ക്ക് നീലുജി കരിയ്ക്ക് വാങ്ങി നൽകുമായിരുന്നു. വെയറീസ് നീലു ജി, നീലൂജി കിഥർ ഹെ എന്ന എൽ.കെ. അദ്വാനിയുടെ ചോദ്യം പ്രവർത്തകർക്ക് എന്നും ഒരു ആശ്ചര്യമായിരുന്നു. സാധാരണ എന്നാൽ അസാധ്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന വ്യക്തിത്വമായിരുന്ന അദ്ദേഹത്തിന്റേത്. സഹോദരങ്ങൾ എൻ . മുരളീധര ഭട്ട് , എൻ. വെങ്കിടേശ്വര ഭട്ട് , എൻ. ദേവാനന്ദ ഭട്ട് (എറണാകുളം ടി.ഡി. ക്ഷേത്രം പരിചാരകൻ ), എൻ. സൻജീവി ഭട്ട് . സംസ്കാരകർമം പുല്ലേപ്പടി രുദ്ര വിലാസം ശ്മശാനത്തിൽ നടന്നു. (9995284685 വിവരങ്ങൾക്ക് ദേവാനന്ദ ഭട്ട്)