ADVERTISEMENT

നഗരസഭ ഓഫിസ് പ്രവർത്തിക്കും
കൂത്താട്ടുകുളം∙ സാമ്പത്തിക വർഷാവസാന ദിനമായതിനാൽ 31ന് കൂത്താട്ടുകുളം നഗരസഭ ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 04852 252350.

ഫൊട്ടോഗ്രഫി വർക്‌ഷോപ് 
കൂത്താട്ടുകുളം∙ ലെജൻഡ്സ് ഹബ് ക്യാമറ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫൊട്ടോഗ്രഫി വർക്‌ഷോപ് ഫാഷൻ ഫൊട്ടോഗ്രഫർ റെജി ഭാസ്കർ ഉദ്ഘാടനം ചെയ്തു. ഷബീർ സൈദ്, ശ്രീജിത്ത്‌ ഫോക്കസ്, മിഥു ശ്രീനിവാസ്, നൗഫൽ മുഹമ്മദ്‌, ജോബിൻ കായനാട്, ഷിബു സിംഫണി, സി.എൻ. വിജിമോൻ എന്നിവർ ക്ലാസെടുത്തു. ഫൊട്ടോഗ്രഫിയുടെ നൂതന ബിസിനസ് കാഴ്ചപ്പാടുകൾ കണ്ടെത്തിയ അനൂപ് മോഹനെ ആദരിച്ചു. കൂത്താട്ടുകുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മാർക്കോസ് ജോയ് പുരസ്കാരം സമ്മാനിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ, ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ സജീവൻ മണ്ണത്തൂർ, പ്രജീഷ് പ്രഭാകരൻ, നവാസ് തൊടുപുഴ എന്നിവർ പ്രസംഗിച്ചു.

ജലം എത്തിക്കും
കൊച്ചി ∙ശുദ്ധജല ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ ജല അതോറിറ്റിയുമായി ചേർന്ന് ജലം എത്തിക്കാൻ എഡ്രാക്ക് നോർത്ത് മേഖല യോഗം തീരുമാനിച്ചു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സൗജന്യ ക്രിക്കറ്റ് ക്യാംപ്  
വൈപ്പിൻ∙ വൈപ്പിൻ ക്രിക്കറ്റ് അക്കാദമി ഏപ്രിൽ ഒന്നു മുതൽ ഞാറയ്ക്കൽ ജയ്ഹിന്ദ് ഗ്രൗണ്ടിൽ സൗജന്യ ക്രിക്കറ്റ് ക്യാംപ്  സംഘടിപ്പിക്കുന്നു. കേരള രഞ്ജി ട്രോഫി മുൻ ക്യാപ്റ്റൻ ഫിറോസ് വി.റഷീദ് ഉദ്ഘാടനം ചെയ്യും. മുൻ കേരള ടീം പരിശീലകൻ പി.ബാലചന്ദ്രൻ, കേരള രഞ്ജി ടീം അസിസ്റ്റൻറ് കോച്ച് സെബാസ്റ്റ്യൻ  ആന്റണി, മുൻ കേരള ടീം ക്യാപ്റ്റൻ സോണി ചെറുവത്തൂർ, കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി എന്നിവർ പങ്കെടുക്കും. പെൺകുട്ടികൾക്ക് പ്രത്യേക പരിശീലന സൗകര്യം ഉണ്ടായിരിക്കും. 99957 88666.

ഓഫിസ് പ്രവർത്തിക്കും
പറവൂർ ∙ ഇന്നും 31നും നഗരസഭയിലെ റവന്യു വിഭാഗം പ്രവർത്തിക്കും. നികുതി അടയ്ക്കാൻ സൗകര്യമുണ്ടാകും. ആലങ്ങാട് ∙ പൊതു അവധി ദിവസങ്ങളായ 29, 31 തീയതികളിൽ ആലങ്ങാട് പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കും. കെട്ടിട നികുതി പിഴയില്ലാതെ 31 വരെ സ്വീകരിക്കും.

ക്രിക്കറ്റ് പരിശീലന ക്യാംപ്
പറവൂർ ∙ വൈസിസി ക്രിക്കറ്റ് ക്ലബ് ഏപ്രിൽ 2നു മുനിസിപ്പൽ സ്റ്റേഡിയത്തിൽ അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാംപ് ആരംഭിക്കും. 5 മുതൽ 16 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ബിസിസിഐ എ ലെവൽ പരിശീലകൻ നേതൃത്വം നൽകും. 94006 54246.

കെട്ടിട നികുതി അടയ്ക്കാം
തിരുവാണിയൂർ ∙ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ കെട്ടിട നികുതി സമാഹരണത്തിന്റെ ഭാഗമായി ഇന്നും ഈസ്റ്റർ ദിനത്തിലും കെട്ടിട നികുതി അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തി.

യെലോ അലർട്ട്
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ  യെലോ അലർട്ട്

ബാങ്ക് അവധി
ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ നാളെ നടത്തുക.

നികുതി 31 വരെ സ്വീകരിക്കും
കുമ്പളം ∙ പഞ്ചായത്ത് 100% നികുതി പിരിവ് കൈവരിക്കുന്നതിന്റെ ഭാഗമായി 31 വരെ വസ്തുനികുതി അടയ്ക്കുന്നതിന് കുമ്പളം പഞ്ചായത്ത്‌ ഓഫിസ് തുറന്നു പ്രവർത്തിക്കും.
മരട് ∙ നികുതി പിരിവിന്റെ സൗകര്യത്തിനായി മരട് നഗരസഭയിലെ കാഷ് കൗണ്ടർ 31വരെ രാവിലെ 9 മുതൽ 4 വരെ പ്രവർത്തിക്കും. കൂടാതെ ഇ പോസ് മെഷീൻ വഴി നികുതി അയക്കുന്നതിനും സൗകര്യമുണ്ടാകും.

അവധിക്കാല ഗുസ്തി പരിശീലന ക്യാംപ്
ഫോർട്ട്കൊച്ചി∙ കൊച്ചിൻ റസ്ലിങ് അക്കാദമിയുടെ  നേതൃത്വത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവധിക്കാല ഗുസ്തി പരിശീലന ക്യാംപ് ഏപ്രിൽ 5ന് ആരംഭിക്കും. 9847847407.

അക്വാ പെറ്റ് ഷോ
ഫോർട്ട്കൊച്ചി∙ സൗത്ത് ബീച്ച് ലൈഫ് ഗാർഡ് ഗ്രൗണ്ടിൽ 31 മുതൽ ഏപ്രിൽ 15 വരെ അക്വാ പെറ്റ് ഷോ നടത്തും. സമയം: രാവിലെ 11 മുതൽ 9 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com