ADVERTISEMENT

ഫുട്ബോൾ പരിശീലന ക്യാംപ്
വരാപ്പുഴ ∙ വള്ളുവള്ളി യൂണിറ്റ് സോക്കർ ഫുട്ബോൾ അക്കാദമി ഏപ്രിൽ ആദ്യ വാരം മുതൽ ഫുട്ബോൾ പരിശീലന ക്യാംപ് സംഘടിപ്പിക്കും. അഞ്ചു മുതൽ 16 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 94954 54346.

കോഴ്സുകളിലേക്ക് അപേക്ഷിക്കാം
ആലങ്ങാട് ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വനിതാ കംപ്യൂട്ടർ പഠനകേന്ദ്രത്തിന്റെ പുതിയ ബാച്ച് ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നു. വിവിധ കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർക്ക് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലോ, പരിശീലന കേന്ദ്രത്തിൽ നേരിട്ടോ, പഞ്ചായത്ത് അംഗങ്ങൾ വഴിയോ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി ഇല്ല. 0484 2670486.

ലോകധർമിയിൽ മധ്യവേനൽ പരിശീലനക്കളരി
വൈപ്പിൻ∙ ലോകധർമിയുടെ കുട്ടികളുടെ ഭാഗമായ മഴവില്ലിന്റെ മധ്യവേനൽ പരിശീലന കളരി ഏപ്രിൽ 9 മുതൽ 13 വരെ നായരമ്പലത്തുള്ള ലോകധർമി നാടക വീട്ടിൽ നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ക്യാംപ്.അഭിനയം, ശബ്ദ പരിശീലനം, നാടക രചന, സംഗീതം, ചിത്രരചന, മുഖംമൂടി നിർമാണം, നാടോടി പരമ്പരാഗത കലാരൂപങ്ങളെ പരിചയപ്പെടുത്തൽ, ഭാഷ, സാഹിത്യം, യോഗ, കളരിപ്പയറ്റ്, കഥകളി, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, നാടൻപാട്ട് എന്നിവയും നാടകവുമായി ബന്ധപ്പെട്ട മറ്റു കലാരൂപങ്ങളുടെ അടിസ്ഥാന പരിശീലനവും നടക്കും.  കലാമണ്ഡലം പ്രഭാകരൻ, സിപ്പി പള്ളിപ്പുറം, മണികണ്ഠൻ ആചാരി, മനോ ജോസ്, സിനിമ സംഗീതസംവിധായകൻ ബേണി, നാടക സംവിധായകൻ അരുൺലാൽ, ചവിട്ടുനാടക ആശാൻ

റോയ് ജോർജുകുട്ടി, നീലിമ ചന്ദ്രൻ, കലാമണ്ഡലം ആർച്ച ലക്ഷ്മി, കലാമണ്ഡലം ശരത്, പ്രിയരാജ് ഗോവിന്ദരാജ്, നജീബ് അലി, ശോഭ മേനോൻ, ശ്രീജിത്ത് ഡെസ്‌ലേഴ്സ്, നാരായണൻ എമ്പ്രാന്തിരി, രമ കെ.നായർ, പി.എസ്.ശ്രീദീപ് എന്നിവർ ക്ലാസെടുക്കും. ഡോ.ചന്ദ്രദാസനാണ് ക്യാംപ് ഡയറക്ടർ. സമാപന ദിവസം ക്യാംപിൽ പങ്കെടുത്ത അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും പാലക്കാട് ലിറ്റിൽ എർത്തിന്റെ നേതൃത്വത്തിൽ അരുൺലാൽ സംവിധാനം ചെയ്ത ക്ലാവർ റാണി എന്ന നാടകവും ഉണ്ടായിരിക്കും.8 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് പ്രവേശനം. ഏപ്രിൽ 6 നകം അപേക്ഷിക്കണം. 94474 14200.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com