ADVERTISEMENT

റിസർച് അസോഷ്യേറ്റ് ഒഴിവ്
കൊച്ചി ∙ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ റിസർച് അസോഷ്യേറ്റ് ഒഴിവ്. അപേക്ഷ nicracmfri22@gmail.com എന്ന വിലാസത്തിൽ 9നു മുൻപ് മെയിൽ ചെയ്യണം. www.cmfri.org.in.

അധ്യാപന പരിശീലനം
കൊച്ചി∙ ദേശീയ ശിശുക്ഷേമ സംഘടന നാഷനൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിൽ (എൻസിഡിസി) നടത്തുന്ന മോണ്ടിസോറി അധ്യാപന പരിശീലന കോഴ്‌സിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. 10 മുതൽ ഡിഗ്രി വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ചേരാവുന്ന ഒരു വർഷം ദൈർഘ്യമുള്ള 4 കോഴ്‌സുകളുണ്ട്. ഓൺലൈനായി പങ്കെടുക്കാം. 09846808283. https://ncdconline.org.

വോളിബോൾ ചാംപ്യൻഷിപ് 
ആലങ്ങാട് ∙ ജില്ലാ സീനിയർ വോളിബോൾ ചാംപ്യൻഷിപ്, പറവൂർ സോൺ ചാംപ്യൻഷിപ് എന്നിവ ഈ മാസം  6,7 തീയതികളിൽ മാഞ്ഞാലി എസ്എൻജിസ്റ്റ് കോളജിൽ വച്ചു നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 3നകം റജിസ്റ്റർ ചെയ്യണം. 9847331320.

ഫുട്ബോൾ പരിശീലന ക്യാംപ് ഇന്നു തുടങ്ങും 
തുരുത്തിപ്പുറം ∙ ഇന്നു മുതൽ 30 വരെ സെന്റ് ഫ്രാൻസിസ് അസീസി പള്ളി മൈതാനിയിൽ ആരോസ് ക്ലബ് സമ്മർ ഫുട്ബോൾ പരിശീലന ക്യാംപ് നടത്തും. 8 മുതൽ 14 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ദിവസവും 4.30 മുതൽ 6.30 വരെയായിരിക്കും പരിശീലനം. എഐഎഫ്ഐ അംഗീകൃത പരിശീലകർ നേതൃത്വം നൽകും. 97444 46286.

വേനൽക്കാല നീന്തൽ പരിശീലന ക്യാംപ്
മുളന്തുരുത്തി ∙ വൈഎംസിഎയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന വേനൽക്കാല നീന്തൽ പരിശീലന ക്യാംപ് നാളെ കാരിക്കോട് മഹാത്മാഗാന്ധി സെമി ഒളിംപിക്സ് ഇൻഡോർ സ്വിമ്മിങ് പൂളിൽ തുടങ്ങും. 8848223071.

മാർച്ച് നാളെ
മൂവാറ്റുപുഴ∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നൈറ്റ് മാർച്ച് നടക്കും. വൈകിട്ട് 7ന് പുളിഞ്ചോട് കവലയിൽ നിന്നു പായിപ്ര കവലയിലേക്കാണ് മാർച്ച്. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് എൽഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എൽദോ ഏബ്രഹാം അറിയിച്ചു.

ചതുരംഗപ്പാറ കറങ്ങാം
പിറവം∙ ബജറ്റ് ടൂറിസം പദ്ധതിയിൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 7 നു ചതുരംഗപ്പാറ  സർവീസ് പുറപ്പെടും. 9446206897.

‘സിയാൻ വിസ്ത’പ്രദർശനം 
കൊച്ചി ∙ മഹാകവി ജി സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ 3 വനിതകൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ‘സിയാൻ വിസ്ത’ 6 മുതൽ 12 വരെ നടക്കും. മഞ്ജു സാഗർ, സുരജ മനു അമൽദേവ്, വിൽസി എന്നിവരുടെ പെയിന്റിങ്ങുകളാണു പ്രദർശനത്തിലുള്ളത്. സമയം രാവിലെ 11 മുതൽ 8 വരെ.

എൻഡിഎ കൺവൻഷൻ 
കൊച്ചി∙ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) എറണാകുളം ലോക്സഭാ മണ്ഡലം കൺവൻഷൻ നാളെ വൈകിട്ട് 4ന് എറണാകുളം ടൗൺഹാളിൽ നടക്കും. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി ഉദ്ഘാടനം ചെയ്യുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു അറിയിച്ചു.

വാഹന പരിശോധനതുടങ്ങി
അരൂർ∙പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ബൈപാസ് കവലയിൽ പൊലീസ്, റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന തുടങ്ങി. തിരഞ്ഞെടുപ്പു കാലത്ത് മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന പണം കണ്ടെത്താനാണ് നിരീക്ഷകർ രംഗത്തിറങ്ങിയത്. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപയ്ക്കു മുകളിലുള്ള തുകയും 10,000 രൂപയ്ക്കു മുകളിൽ മൂല്യമുള്ള സാധനസാമഗ്രികളും പിടിച്ചെടുക്കുമെന്ന് തിരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിൽ നിന്ന് അറിയിച്ചു.

ജലവിതരണം മുടങ്ങും
അരൂർ∙ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പാണാവള്ളി കുഞ്ചരം ജംക്‌ഷനു സമീപം 450 എംഎം പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് മുതൽ 3 വരെ പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും.

ട്രഷറി ഇടപാട് ഇല്ല
∙സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല.

ചന്തകൾ ഇല്ല
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com