ADVERTISEMENT

കോതമംഗലം∙ ഈസ്റ്റർ ദിനത്തിൽ കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി മൂന്നാം ക്ലാസുകാരി. വേട്ടാമ്പാറ വരിക്കമാക്കിൽ ലൈജു–ഷീജ ദമ്പതികളുടെ രണ്ടാമത്തെ മകൾ ജെയ്നയാണു കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ തന്റെ ഭംഗിയുള്ള നീളൻമുടി മുറിച്ചുനൽകി മാതൃകയായത്.

കോതമംഗലം രൂപത ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി കോഓർഡിനേറ്റർ ജോൺസൺ കറുകപ്പിള്ളിൽ മുടി ഏറ്റുവാങ്ങി. ചെറുപ്പത്തിലേ പരിപാലിച്ച മനോഹരമായ മുടി മുറിച്ചു കാൻസർ രോഗികൾക്കു നൽകിയതിൽ സന്തോഷമുണ്ടെന്നു മാലിപ്പാറ ഫാത്തിമമാതാ യുപി സ്കൂൾ വിദ്യാർഥിയായ ജെയ്ന പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com