ADVERTISEMENT

നീന്തൽ പരിശീലനം: പിറവം∙അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം 4നു കക്കാട് നീന്തൽ കുളത്തിൽ ആരംഭിക്കും.പെൺകുട്ടികൾക്കു വനിത പരിശീലകർ ഉണ്ടാകുമെന്നു പ്രസിഡന്റ് ജേക്കബ് തുമ്പയിൽ അറിയിച്ചു.9447116736.

ഒവിബിഎസ് ആരംഭിച്ചു
പിറവം∙മുളക്കുളം വലിയപള്ളിയിൽ ഒവിബിഎസ് ആരംഭിച്ചു. വികാരി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ ഉദ്ഘാടനം ചെയ്തു.സണ്ണി ആനക്കോട്ടിൽ, സാജു പോൾ, ജിഷ മനോജ്, മിറാൻഡ വിബിൻ എന്നിവർ പ്രസംഗിച്ചു. 6നു സമാപിക്കും.

കായിക പരിശീലന ക്യാംപ് 
പിറവം∙രാമമംഗലം ഹൈസ്കൂൾ 75ാം വാർഷികത്തിന്റെ ഭാഗമായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ  മുതൽ 30 വരെ കായിക പരിശീലന ക്യാംപ് സംഘടിപ്പിക്കും. സ്കൂൾ മൈതാനത്തു രാവിലെ 7 മുതൽ 9 വരെ ഫുട്ബോൾ, അത്‌ലറ്റിക്സ്, ഖോഖൊ,ചെസ്സ് എന്നിവയിലാണു പരിശീലനം. 1 മുതൽ 9 വരെ ക്ലാസുകളിൽ ഉള്ളവർക്കു പങ്കെടുക്കാമെന്ന് അധ്യാപകൻ ഷൈജി കെ.ജേക്കബ് അറിയിച്ചു. 9447369590.

ഫുട്ബോൾ പരിശീലനം 
കോതമംഗലം∙ കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ ഗ്രൗണ്ടിൽ 4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു സൗജന്യ ഫുട്ബോൾ പരിശീലന ക്യാംപ് 4നു തുടങ്ങും. 94962 45527.

അധ്യാപക ഒഴിവ്: എംഎ കോളജ് 
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ ഇംഗ്ലിഷ്, ഹിന്ദി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, ബോട്ടണി, സുവോളജി, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഡേറ്റ അനലിറ്റിക്സ് അധ്യാപക ഒഴിവ്. 23നു മുൻപ് അപേക്ഷിക്കണം.

ആൽബർട്സ്
കൊച്ചി∙ എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, അക്വാ കൾച്ചർ, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ, ഹിസ്റ്ററി, ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 10നകം അപേക്ഷിക്കണം. www.alberts.edu.in.

പരിശീലനം നൽകും
തിരുമാറാടി∙ കൃഷിഭവന്റെ നേതൃത്വത്തിൽ ഇന്ന്  രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ വേനൽക്കാല കീടരോഗബാധ നിയന്ത്രണം സംബന്ധിച്ച് പരിശീലനം നൽകും. 89217 54154.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com