ADVERTISEMENT

അരൂർ∙ അപ്രതീക്ഷിതമായി എത്തിയ കടൽ വെള്ളം കയറി ഏറെ നാശം വിതച്ച പള്ളിത്തോട് തീരത്ത് ജനജീവിതം സാധാരണ നിലയിലായി. രണ്ടു ദിവസമായി കടൽ ശാന്തമാണ്. കടൽ വെള്ളത്തോടൊപ്പം വീടുകളിൽ കയറിയ ചെളിയും മണ്ണും വീട്ടുകാർ തന്നെ നീക്കം ചെയ്തു. കടൽ വെള്ളം കയറി ഏറെ നാശമുണ്ടാക്കിയ പള്ളിത്തോട് റോഡ്മുക്ക് തീരത്ത് കടലിനെ താൽക്കാലികമായി പ്രതിരോധിക്കാൻ യന്ത്ര സഹായത്തോട് മണൽവാട നിർമാണവും തുടങ്ങി. ഇവിടെ 30 വർഷത്തിനു മേൽ പഴക്കമുള്ള കടൽ ഭിത്തിയുടെ തകർന്നയിടങ്ങളിലൂടെയാണ് കടൽ വെള്ളം കഴിഞ്ഞ ദിവസം ശക്തിയായി കയറിയത്.

വീടുകളിലും മറ്റും കടൽ ശക്തിയായി കയറിയതോടെ പലരും ബന്ധു ഗൃഹങ്ങളിലേക്കു പോയിരുന്നു. ഇവരൊക്കെ വീടുകളിൽ തിരിച്ചെത്തി. അതേസമയം കടൽ കയറ്റം മൂലം ഏറെ നാശം ഉണ്ടായ അന്ധകാരനഴി വെട്ടയ്ക്കൽ ആറാട്ടും വഴി ഒറ്റമശ്ശേരി എന്നിവിടങ്ങളിൽ കടലിനെ പ്രതിരോധിക്കാൻ താൽക്കാലിക നടപടികൾ പോലും നടന്നിട്ടില്ലെന്നും ഇനിയും അപ്രതീക്ഷിത കടൽ കയറ്റം ഉണ്ടായാൽ ദുരിതം കൂടുതൽ ഇരട്ടിയാകുമെന്നും തീരദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com