ADVERTISEMENT

അരൂർ∙ ജോലി ചെയ്തു വന്ന ഒഡിഷ സ്വദേശിയായ ലക്ഷ്മി എന്ന യുവതിയുടെ രണ്ടാമത്തെ പ്രസവത്തിന് സഹായമായത് മലയാളി ആരോഗ്യ പ്രവർത്തകരുടെ സമയോചിത ഇടപെടൽ. ആരോഗ്യവാനായ ആൺകുട്ടിക്ക് സുഖ പ്രസവത്തിലൂടെ ജന്മം നൽകിയ അമ്മയും കുഞ്ഞും എറണാകുളം ജനറൽ ആശുപത്രിയിൽ സുരക്ഷിതമായിരിക്കുന്നു. പഞ്ചായത്ത് 21-ാം വാർഡിലെ ആശ പ്രവർത്തക ഷൈലജയുടെ നേതൃത്വത്തിൽ നടത്തിവന്ന പ്രവർത്തനങ്ങൾക്കിടെയാണ് ലക്ഷ്മി പൂർണ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതേ വാർഡിൽ കഴിഞ്ഞ ഒൻപത് മാസമായി വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. കഴിഞ്ഞ തിങ്കളാഴ്ച ഡോക്ടറെ കാണണമെന്ന് ലക്ഷ്മിക്ക് ഷൈലജ നിർദേശം നൽകിയിരുന്നു. മകന്റെ കല്യാണമായതിനാൽ കുറച്ച് ദിവസമായി ഷൈലജ തിരക്കിലായിരുന്നു. 

എങ്കിലും ലക്ഷ്മിയെ കുറിച്ചുള്ള വിവരം ജൂനിയർ പബ്ലിക്ക് നഴ്‌സ് സിന്ധുവിനെ ഷൈലജ ധരിപ്പിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ സിന്ധുവും, ഒപ്പമുണ്ടായിരുന്ന എംഎൽഎസ്പി സൗമ്യയും കാണുന്നത് പ്രസവ വേദനയുമായി പുളയുന്ന ലക്ഷ്മിയെയാണ്. 108 ആംബുലൻസ് വിളിച്ച ഇരുവരും ചേർന്ന് ലക്ഷ്മിയെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. മണിക്കൂറുകൾക്കകം സുഖപ്രസവം നടന്നു. പക്ഷേ ലക്ഷ്മിയെ പരിചരിക്കാൻ ആളില്ലാത്തതിനാൽ സിന്ധുവും സൗമ്യയും പെട്ടു. മണിക്കൂറുകളോളം കൂട്ടിരുന്നു. ഒടുവിൽ പൊലീസിനെ അറിയച്ച ശേഷമാണ്    ഇവർ തിരികെ പോന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com