ADVERTISEMENT

മട്ടാഞ്ചേരി∙ 3 മാസമായി വാടക മുടങ്ങി, സപ്ലൈകോയുടെ മാവേലി സ്റ്റോർ പ്രവർത്തിക്കുന്ന കട ഉടമ പൂട്ടി ഷട്ടറിട്ടു. ഒരു മാസത്തെ വാടക കുടിശിക 2 ദിവസത്തിനകം നൽകാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് കട തുറന്ന് നൽകി. ഗുജറാത്തി റോഡിൽ ശ്രീ ഗുജറാത്തി വിദ്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിലാണ് സംഭവം. 3 വർഷം മുൻപാണ് കട വാടകയ്ക്ക് നൽകിയതെന്ന് ഉടമകളിലൊരാളായ രാജേന്ദ്ര കുമാർ ശർമ പറഞ്ഞു. 

മുതിർന്ന പൗരനെന്ന നിലയിലുള്ള പരിഗണന പോലും നൽകാതെയാണ് സപ്ലൈകോ അധികൃതർ വാടക തുടർച്ചയായി മുടക്കിയതെന്ന് അദ്ദേഹം പറഞ്ഞു.  കട ഒഴിഞ്ഞു നൽകാൻ 6 മാസം മുൻപ് നോട്ടിസ് നൽകി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കട വിൽക്കാൻ താൽപര്യപ്പെട്ടെങ്കിലും അതിനും കഴിയാത്ത അവസ്ഥ. 

മട്ടാഞ്ചേരിയിൽ നിന്ന് എത്തിയ പൊലീസ് സംഘത്തോട് ഉടമ കാര്യങ്ങൾ വിശദീകരിച്ചു. ജീവനക്കാർ അറിയിച്ചതനുസരിച്ച് സപ്ലൈകോ ഡിപ്പോ അധികൃതർ എത്തിയെങ്കിലും മേലധികാരികളുടെ ഉറപ്പ് വേണമെന്ന് ഉടമ ആവശ്യപ്പെട്ടു. തുടർന്നാണ് ഒരു മാസത്തെ വാടക 2 ദിവസത്തിനകം നൽകാമെന്ന് കടവന്ത്ര സപ്ലൈകോ ഓഫിസിലെ അധികൃതർ ഉറപ്പ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com