ADVERTISEMENT

കൊച്ചി ∙ എട്ടു വർഷം മുമ്പ് ഒഴുക്കിൽപ്പെട്ട കൂട്ടുകാരനെ രക്ഷിച്ച തിരുവനന്തപുരം സ്വദേശി അക്ഷയയ്ക്ക് സ്നേഹാദരവുമായി റിയൽ മഞ്ഞുമ്മൽ ബോയ്സ്. ആറ്റിങ്ങൽ താഴെയിളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയെയാണ് മഞ്ഞുമ്മൽ ബോയ്സ് ആദരിച്ചത്. അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോൾ മഴയിൽനിറഞ്ഞുകിടന്ന തോട്ടിലേക്ക് വീണ് ഒഴുക്കിൽപ്പെട്ട അഞ്ചാംക്ലാസുകാരനെ ധീരമായി രക്ഷിച്ചിരുന്നു.

പിന്നീട് മഞ്ഞുമ്മൽ ബോയ്സ് സിനിമ വലിയ ഹിറ്റും ചർച്ചാവിഷയവുമായതോടെ പഴയ സംഭവം ഓർത്തെടുത്ത മുദാക്കൽ ഗ്രാമപഞ്ചായത്ത് അക്ഷയെയും ഒഴുക്കിൽപ്പെട്ട കുട്ടിയെയും ആദരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമവാർത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ റിയൽ മഞ്ഞുമ്മൽ ബോയ്സിനെയും അക്ഷയ ടാഗ് ചെയ്തു. തുടർന്ന് മഞ്ഞുമ്മൽ സംഘത്തിലെ എല്ലാവരും വാർത്ത പങ്കുവെയ്ക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്യുകയും നേരിട്ട് കാണാൻ ക്ഷണിക്കുകയുമുണ്ടായി.

ഏപ്രിൽ ഏഴിന് മഞ്ഞുമ്മലിലെ സുഭാഷിന്റെ വീട്ടിൽവെച്ചാണ് അക്ഷയയും മഞ്ഞുമ്മൽ ബോയ്സും തമ്മിൽ കണ്ടത്. അക്ഷയെയെ മെഡൽ അണിയിച്ചും മഞ്ഞുമ്മൽ ബോയ്സിനൊപ്പം മഞ്ഞുമ്മൽ ഗേൾ എന്നെഴുതിയ കേക്ക് മുറിച്ചുമായിരുന്നു സ്നേഹാദരം. റിയൽ സുഭാഷിനെയും കുട്ടേട്ടനെയും കൂട്ടുകാരെയും കണ്ടതിൽ സന്തോഷമുണ്ടെന്നും നേരിട്ട് കാണുന്നതിനപ്പുറം മെഡൽ നൽകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്ഷയ പറഞ്ഞു.

English Summary:

Manjummal Boys Honor Local Hero Akshaya: A Decade-Old Act of Bravery Remembered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com